പൊട്ടന് ലോട്ടറി അടിച്ചേ!!!!!!!!!!

ഈ സംഭവം നടക്കുന്നത് മൂന്നുനാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാന കാലഘട്ടം. എന്റെ കലാലയം കോട്ടയം പാമ്പാടിയില്‍ ഉള്ള RIT . എല്ലാ ഫൈനല്‍ ഇയര്‍ കൂട്ടുകാരും (ഞാന്‍ ഉള്‍പ്പടെ) ക്യാമ്പസ്‌ ഇന്റര്‍വ്യൂവിന്റെ പുറകെ പരക്കംപായുന്ന കാലം. ഞാന്‍ 16 ഇന്റര്‍വ്യൂ വിജയകരമായി പരാചായപെട്ടു ഇരിക്കുന്ന സമയം. അവസാനം വര്‍ഷ പ്രോഞെച്ടും സെമിനാറും ഒക്കെയായി നല്ല തിരക്കിലാണ്. എല്ലാം എങ്ങനെ എങ്കിലും കഴിച്ചുകൂട്ടിയിട്ടു ക്യാമ്പസ്സില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ മനസ് തുടിക്കുന്ന സമയം (ഇപ്പോള്‍ അതിലേക്കു തിരിച്ചു പോകാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍). ഒരുമാതിരി എല്ലാ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ജോലി ശരിയായി. 16 എണ്ണത്തിന്റെ പുറകെ മരിച്ചോടിയിട്ടും ഒന്നും ശരിയാകാതെ ഞാന്‍ തെക്കും വടക്കും നടക്കുകയാണ്. കോളേജിന് പുറത്തു പരിചയം ഉള്ളവരെ കണ്ടാല്‍ അപ്പൊ ചോദിക്കും " ജോലി ഒന്നും ആയില്ലെടെ?". ഇതു കേട്ടു കേട്ടു എന്റെ തല മരക്കാന്‍ തുടങ്ങി. ഇതില്‍ നിന്നും രക്ഷപെടാനും, ഏതാണ്ട് ജോലി കിട്ടില്ല എന്ന് മനസിലായപ്പോഴും ഞാന്‍ വേറെ ഒരു മാര്‍ഗം സ്വീകരിച്ചു. തുടര്‍ന്ന് പഠിക്കുക, അതും വിദേശത്ത്. പറയാനും ഗമ ഉണ്ട്. പിന്നെ ചോദിക്കുന്നവരോട് പറയന്‍ തുടങ്ങി " ഞാന്‍ പഠിക്കാന്‍ പോകുവാ, മിക്കവാറും U.K, ഓസ്ട്രേലിയ, ന്യൂ സീലാന്ദ്‌ എവിടെ എനികിലും ആയിരിക്കും ". ഇതു കേട്ടവര്‍ പിന്നെ നൂറു ചോദിയന്ങലുമായി എന്നെ ആക്രമിച്ചു. " ഏതു കോളേജാ?" ," ഏതു കോഴസാ", " എന്നാ പോകുന്നെ". എന്റെ അമ്മച്ചി ഞാന്‍ മടുത്തു. ഇവന്മാര്‍ക്കൊന്നും വേറെ ഒരു പണിയും ഇല്ലെ എന്ന് ഞാന്‍ ഓര്‍ത്തുപോയി. ജോലി തേടലും വിദേശപഠന തയ്യാറെടുപ്പുകളും ഒരുമിച്ചു കൊണ്ടുപൂയികൊണ്ടിരിക്കുയാണ്.

അങ്ങനെ ഇരിക്കെ ഇതാ വരുന്നു ഒരു സദവാര്‍ത്ത വന്നു. "ശ്രേട്സ് കേരള" എന്നാ കന്സുല്ടന്‍സി ഒരു ക്യാമ്പസ്‌ റിക്രുടമെന്റ് നടത്തുന്നു. അതും വലിയ ഒരു കമ്പനിയുടെ. TCS. പലപ്പോഴായി കേട്ടിട്ടുണ്ട്. പലരുടെയും ഈ എന്റെയും സ്വപ്ന കമ്പനികളില്‍ ഒന്ന്. അന്നുവരെ അവിടെ വര്‍ക്ക്‌ ചെയ്യുന്ന ഒരാളയെ എനിക്ക് അറിയുമായിരുന്നുള്ളൂ. എന്റെ ഒരു കൂട്ടുകാരിയുടെ ചേച്ചി. അതും പുള്ളിക്കാരി NIT യില്‍ പഠിച്ചു ഇറങ്ങിയതാണ്. വലിയ മാര്‍ക്കൊന്നും ചോദിക്കതതുകൊണ്ട് എനിക്കും അതില്‍ പങ്കെടുക്കാം എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. ഏതയാലും വലിയ തയ്യരെടുപ്പോന്നും വേണ്ട എന്ന് തന്നെ വച്ചു. അഹന്കാരം കൊണ്ടല്ല കേട്ടോ. 16 എണ്ണത്തിന് തലകുത്തി മറിഞ്ഞാത്ത. എന്നിട്ട് ഒരു ചക്കയും കിട്ടിയില്ല, പിന്നെ എന്തോന്നു തയ്യാറെടുപ്പ്. വരുന്നിടെത് വച്ചു കാണാം അല്ല പിന്നെ എന്ന് ഞാനും വിചാരിച്ചു. തലേന്ന് തന്നെ ഞാന്‍ എറണാകുളത്തേക്ക് യാത്രയായി. വീട്ടുകാര്‍ക്ക് വലിയ വികാരം ഒന്നും ഇല്ല. അവര്‍ തങ്ങളുടെ മകന്‍ മാസത്തില്‍ കുറഞ്ഞത് രണ്ടു തവണയെങ്കിലും ഒതേനനെ പോലെ അഗത്തിന് പോകുന്നത് കാണുന്നതാണ്. പോകുപോള്‍ വലിയ ഗമക്കാന് പോകുന്നതെന്കിലുമ് വരുന്നത് തല കുനിചാനെന്നു മാത്രം. എറണാകുളത്തു എന്റെ ആന്റിയുടെ വീട്ടിലാണ് താമസം. ഇന്റര്‍വ്യൂവിനു വന്ന കുട്ടി അല്ലേ, ആന്റി നല്ലായി സ്വീകരിച്ചു സല്കരിച്ചു. ഭക്ഷണം ഒക്കെ കുശാലായി. അതിനുശേഷം പഠിച്ചുകൊള്ളാന്‍ പറഞ്ഞു. രാത്രിയില്‍ വൈകി ഇരിക്കുനുന്ടെന്കില്‍ കട്ടന്‍കാപ്പി വച്ചുതരാം എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു. ചിരിയേക്കാള്‍ കൂടുതല്‍ സങ്കടമാണ് വന്നത്. കാരണം എനിക്ക് മാത്രമല്ലേ അറിയു‌ു എന്റെ അവസ്ഥ. ആയിരത്തിനു മുകളില്‍ ആളുകള്‍ വരുന്നതാ. പാവം ആന്റി എന്തെല്ലാം പ്രതിക്ഷകളാ. പിന്നെ ഞാന്‍ ഒന്നും വിട്ടുപറഞ്ഞുമില്ല. എന്തിനാ വെറുതെ...
ആ സുദിനം വന്നെത്തി. ഞാന്‍ രാവിലെ തന്നെ എന്നീറ്റു. ദൈവമേ ഇന്ന് എന്തെല്ലാം സംഭവിക്കുമോ......

രംഗം 1 :
ആന്റി തന്നെ കിടിലംന്‍ ഭക്ഷണം പെട്ടെന്നുതന്നെ അകത്താക്കി. പോകാന്‍ തിരക്കുണ്ടായിട്ടല്ല കൊതികാരണം. സാധാരണ പരീക്ഷക്ക്‌ പോകുമ്പോള്‍ ആളുകള്‍ക്ക് കാണാറുള്ള ഒരു പേടിയും ഇവന് ഇല്ലല്ലോ ഇന്ന് ആന്റി ഓര്‍ത്തുക്കാനും പാവം. ഭക്ഷണത്തിന് ശേഷം പുറത്തേക്കു ഓടാന്‍ തുടങ്ങിയ എന്നെ ആന്റി വിളിച്ചു " എടാ ഇങ്ങു വന്നെ, നമുക്ക് പ്രാര്‍തിചിട്ട് പോകാം". വീണ്ടും ഞാന്‍ ഓര്‍ത്തു പാവം ആന്റി. തിരികത്തിച്ചുവച്ചു വളരെ ഭക്തിയോടെ ആന്റി പ്രാര്‍തിച്ചു. ആന്റി തന്നെ എന്നെ മെയിന്‍ റോഡില്‍ കൊണ്ടുപോയി ഡ്രോപ്പ് ചെയ്തു. അവിടെ നിന്ന് ഒരു ബസില്‍ കയറി രാജഗിരി കോളേജില്‍ എത്തി.

രംഗം 2: രാജഗിരി കോളേജില്‍ കാലുകുത്തിയതും, ഒരു ചെറിയ പൂരത്തിനുള്ള ആളുണ്ടായിരുന്നു അവിടെ. ചിലര്‍ വലിയ വലിയ ബൂക്കുകളുമായി തെക്കോട്ടും വടക്കൂട്ടും നടക്കുന്നു. പല കുട്ടികളുടെയും ഇടതും വലതും അച്ഛനും അമ്മയും ഉണ്ട്. അമ്മ ബിസ്ക‌ിറ്റ് വായില്‍വച്ചു കൊടുക്കുന്നു അച്ഛന്‍ വെള്ളം കുടിപ്പിക്കുന്നു, ഇതിനിടയില്‍ കുട്ടി പഠിക്കുന്നു. "എന്റെ അമ്മേ" ഞാന്‍ അറിയാതെ മനസ്സില്‍ വിളിച്ചുപോയി. എന്നെക്കുറിച്ച് എനിക്ക് ചെറിയ ഒരു പുച്ഛവും തോന്നി. വന്നുപെട്ടു എന്തായാലും ഒരു കൈനോക്കുകതന്നെ, ഞാന്‍ തീരുമാനിച്ചു. ജോലി കിട്ടിയവരും കിട്ടത്തവരുമായി കുറേ അതികം പേര്‍ വന്നിട്ടുണ്ട്, വലിയ കംപനിഅല്ലേ. ഞാന്‍ എന്റെ പഴയ കുറേ കൂട്ടുകാരെ കണ്ടു, സംസാരിച്ചു. വന്നത് വെറുതെ ആകരുതല്ലോ. കാശ് മുടക്കി എറണാകുളം വരെ വന്നതല്ലേ. ആദ്യത്തെ ബാച്ച് പരീക്ഷക്ക്‌ കയറി. ഞാന്‍ രണ്ടാമത്തെ ബാച്ചില്‍ ആണ്. കുറച്ചുനേരം വായില്‍നോക്കി ഇരിക്കാം അല്ലാതെ എന്ത് ചെയ്യാനാ. ആദ്യബാച്ച് (ബാച്ച് A) പുറത്തിറങ്ങി, നമ്മുടെ ടൈം എത്തി. ചേകവന് അങ്ങതട്ടില്‍ കയരുന്നതുപോലെ ഞാന്‍ ഹാള്ളില്‍ കയറി.

രംഗം 3: ഓണ്‍ലൈന്‍ എക്സാം ആണ്. എല്ലാവരും ഓരോ കമ്പ്യൂട്ടറില്‍ ഇരുന്നു. എല്ലാ മുഖത്തും ടെന്‍ഷന്‍ തളംകെട്ടി കിടക്കുന്നു. എനിക്ക് ചെറിയ ഒരു ആകാംഷമാത്രം. 'സ്റ്റാര്‍ട്ട്‌ ടെസ്റ്റ്‌' ബട്ടണില്‍ ക്ലിക്ക് ചെയ്തു. ഓരോരോ ചോദ്യങ്ങളായി വന്നുതുടങ്ങി. ഇംഗ്ലീഷ് സെക്ഷന്‍ മാത്രം എന്നെ വല്ലാതെ വലച്ചു. അന്നാണ് ഇത്രയതികം വാക്കുകളും വാചകങ്ങളും ഒക്കെ ഉണ്ട് എന്ന് ഞാന്‍ അറിഞ്ഞത്. ചെറുപ്പം മുതലേ നല്ല കാശ് മുടക്കി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ എന്നെ പഠിപ്പിച്ച എന്റെ അപ്പനും അമ്മയും ഇതു കണ്ടാല്‍, എന്നെ അപ്പോ വെടിവച്ച് കൊല്ലും. എന്തായാലും പരീക്ഷ കഴിഞ്ഞു, പുറത്തിറങ്ങി. എല്ലാവരും ചോദ്യങ്ങളും ഉത്തരങ്ങളും പറയുന്നു. എന്നോദുമ് ചോദിച്ചു പലരും. ഏതു ചോദ്യം ഏതു ഉത്തരം ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഇനി റിസള്‍ട്ട്‌ വരുന്നതിനായി കാത്തിരിക്കുക. ഇതാണ് ഏതവുമ് വിഷമം പിടിച്ച പണി.

രംഗം 4: റിസള്‍ട്ട്‌ കാത്തിരുന്ന ഞങ്ങളോട് ഒരാള്‍ വന്നു പറഞ്ഞു. "ബാച്ച് B യില്‍ പരീക്ഷ എഴുതിയ എല്ലാവരും റൂമിലേക്ക്‌ വരൂ". കിട്ടുമെന്ന് വലിയ പ്രതീക്ഷ ഒന്നും ഇല്ലെങ്കിലും ഞാനും റൂമിലേക്ക്‌ ഓടികയറി. എല്ലാവര്ക്കും ജയിക്കണം എന്നാണല്ലോ ആഗ്രഹം, അതുപോലെ എനിക്കും. പേരുകള്‍ വായിച്ചു തുടങ്ങി. ആദ്യത്തെ പേജില്‍ ഞാന്‍ ഇല്ല. അടുത്ത പേജ് വായിച്ചു തുടങ്ങി. പേരുവായിക്കത എല്ലാവരും ആകാംഷയുടെ മുള്മുനയിലാണ്. ആ പേജും വായിച്ചു കഴിഞ്ഞു. അപ്പോള്‍ എനിക്ക് ഒരു കാര്യം മനസില്ലായി "ചീകവാന്‍ വീണ്ടും തോറ്റിരിക്കുന്നു" . ചില പെണ്‍കുട്ടികള്‍ കരയുന്നു. എനിക്കും ചെറിയ വിഷമം ഉണ്ട്. അപ്പനും അമ്മയും എന്ത് വിചാരിക്കും. ആന്റിയോടെന്ത് പറയും. ആകെ നാറുമല്ലോ എന്ന് ഞാന്‍ ഓര്‍ത്തു പോയി. ഈതയാലും ഇനി അവിടെ നിന്നിട്ട് കാര്യമില്ല. അതികം ആരെയും കാണാതെ ഞാന്‍ സ്ഥലം വിട്ടു. അവിടെ നിന്ന് തന്നെ അപ്പനെയും അമ്മയെയും ആന്റിയെയും വിളിച്ചു പറഞ്ഞു. ഫുള്‍ സ്ലീവ്‌ ഞാന്‍ അപ്പൊ തന്നെ ഹാഫ് സ്ലീവ്‌ ആക്കി. ഇന്സേര്റ്റ്‌ ചെയ്ത ഷര്‍ട്ട്‌ ഔട്സിദെ ചെയ്തു. എന്റെ ബാഗും എടുത്തു രാജഗിരി കല്ലെങിനൂട് വിട പറഞ്ഞു.

രംഗം 5: ചെറിയ ഒരു വിഷമത്തോടെ ഞാന്‍ എറണാകുളം ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ബസ്‌ കയറി. ബസ് K.M.S കയറിയപ്പോള്‍ പരിചയം ഉള്ള കണ്ടക്ടര്‍. "എവിടെ പോയത? " കണ്ട്ക്ടര്‍ ചോദിച്ചു. വെറുതെ ഞാന്‍ അംഗം വെട്ടി തോറ്റകാര്യം പറഞ്ഞു ചമ്മേണ്ട എന്ന് വിചാരിച്ചു. " വെറുതെ ആന്റിയുടെ വീട്ടില്‍ പോയത" ഞാന്‍ ഒട്ടും താമസിക്കാതെ പറഞ്ഞു കഴിഞ്ഞു. ഏതാണ്ട് ഒരുമണിക്ക് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. കളഞ്ഞു പോയ അവസരത്തെ കുറിച്ച് ഞാന്‍ ഓര്‍ത്തു. എന്റെ പേരും ആ ലിസ്റ്റില്‍ ഉണ്ടായിരുന്നെകില്‍. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. ഞാന്‍ സ്വയം ഓര്‍ത്തു പോയി. എങ്ങനെ എല്ലാം ഓര്തുകൊന്ദു ഞാന്‍ ബസില്‍ ഇരുന്നു മയങ്ങി പോയി. വണ്ടി അങ്ങനെ പാല പട്ടണത്തെ ലക്ഷമാക്കി മുന്നോട്ട് കുതിച്ചു. ഏതാണ്ട് 45 മിനിറ്റു കഴിഞ്ഞപ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ ചിലച്ചു. മയക്കതില്‍നിന്നു ഞാന്‍ എഴുനീറ്റു. ഫോണില്‍ നോക്കിയപ്പൊല് എന്റെ ഏതവുമ് അടുത്ത കൂട്ടുകാരന്‍ ആണ് വിളിക്കുന്നത്‌. ശോ അവനൂടും ഞാന്‍ കിട്ടിയില്ല എന്ന് പറയണമല്ലോ. ഞാന്‍ ഓര്‍ത്തു. ഫോണ്‍ എടുത്തു. വിനീതാണ് അപ്പുറത്ത്. വിനീത് : ഡാ നീ എവിടെയാ?ഞാന്‍ : പലയ്ക്ക് വരുന്ന വഴിയാ. പിന്നേ എന്നാറെ പരീക്ഷയും പൊട്ടി അളിയാ...വിനീത് : ഒന്ന് പോടാ. നീ എപ്പോ എവിടെആണോ അവിടെ ഇറങ്ങി തിരിച്ചു പോ. ബാച്ച് B യിലെ രണ്ടാമത്തെ ലിസ്റ്റില്‍ നിന്നെ പേര് ഉണ്ട്. നിന്റെ മൊബൈല്‍ നമ്പര്‍ എല്ലയിരുന്നതുകൊണ്ട് എലെച്ട്രോനിച്സിലെ അവന്‍ വിളിച്ചു പറഞ്ഞതാ.. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.ഞാന്‍ : എടാ. ഇപ്പോ പോയത് കൊണ്ട് ഒരു പ്രയോച്ചനവും ഇല്ല. എല്ലാം തീര്‍ന്നുകാനും.വിനീത് : എനിക്ക് ഒന്നും കേള്‍കേണ്ട . നീ അവിടെ ഇറങ്ങി തിരിചുപോ.. കേടോദ.................(അവന്‍ പിന്നെ കൂട്ടിച്ചീര്ക്കുന്നില്ല. അവന്റെ ഒരു വാക്കിന്റെ ബലത്തില്‍ ഞാന്‍ കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു. "ചേട്ടാ വണ്ടി ഒന്ന് നിറുത്താമോ?" ലിമ്ടെദ് സ്റ്റോപ്പ്‌ ബസിന്റെ കണ്ടക്ടര്‍ ഒന്ന് ഞെട്ടി. "എന്ത് പറ്റി മോനെ?". "വേറെ ഒരു ആവഷത്തിനു തിരിച്ചു ചെയ്ല്ലന്പറഞ്ഞു". പരിചയമുള്ളതുകൊണ്ട് അവിടെ തന്നെ പുള്ളി വണ്ടി നിറുത്തിച്ചു. ചെറിയ ഒരു നന്ദി പറഞ്ഞു ഞാന്‍ തിരിച്ചുള്ള ബസ്‌നായി റോഡ്‌ ക്രോസ് ചെയ്തു. ഉടന്‍തന്നെ വണ്ടി കിട്ടുകയും ചെയ്തു.

രംഗം 6: ഓടി കിതച്ചു ഞാന്‍ കോളേജില്‍ തിരിച്ചെത്തി. ബാഗും ഷര്‍ട്ടിന്റെ കോലവുമ് എല്ലാം കണ്ടാല്‍ ഒരു പിച്ചക്കാരന്‍ ലുക്ക്‌. തെരുതുകേറ്റിയ ഷര്‍ട്ടിന്റെ കൈ. ഒരു കച്ചറ ബാഗ്‌, ഒരു കൂതറ ചെരുപ്പ്. ഇതാണ് എന്റെ ലുക്ക്‌. പരീക്ഷ ജയിച്ചവര്‍ക്ക്‌ പിന്നെ ഉള്ളത് ഗ്രൂപ്പ്‌ ഡിസ്കഷന്‍ ആണ്. ഞാന്‍ ഓടി B ബാച്ച്ടെ ഡിസ്കഷന്‍ നടക്കുന്ന മുരിയിലീക്ക് ഞാന്‍ ഓടി. മുറിയില്‍ ഓടി കയറി നൂക്കിയപ്പോള്‍ വീണ്ടും എന്നെ ഞെട്ടിട്ടുച്ചു. G.D നടക്കുന്ന റൂം കാലി. അവിടെ നിന്ന കോ-ഒര്ടിനടര്‍ എന്നോട് ചോദിചു " എന്താടാ എവിടെ?". " ഞാന്‍ ബാച്ച് ബിയില്‍ ആയിരുന്നു. G.D ക്ക് വന്നതാ". പുള്ളികാരന്റെ ഒന്ന് ചിരിച്ചു. " അതൊക്കെ കഴിഞ്ഞല്ലോ ഇനി ഒരു രക്ഷയും ഇല്ല." അതികം ഒന്നും തര്‍ക്കിക്കാന്‍ ഞാന്‍ നിന്നില്ല. എന്റെ കുഴപ്പവും ഉണ്ടല്ലോ. എന്നാ പിന്നേ വെറുതെ സമയം കളയാതെ പോയേക്കാം എന്ന് തന്നെ വിചാരിച്ചു. ബാഗ്‌ വീണ്ടും എടുത്തു. അപ്പോള്‍ ദൈവദൂതനെ പോലെ ഒരു മനുഷ്യന്‍ വന്നു. TCSസിലെ HR . അദേഹം എന്നോട് ചോദിചു "എന്താ എവിടെ നില്‍ക്കുന്നത്". ഞാന്‍ ഉണ്ടായ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ എന്നെപറ്റി അദേഹം ചോദിചു. എവിടെയാണ് പഠിക്കുന്നത്? ഏതു ബ്രാഞ്ച്ആണ്. എല്ലാം പറഞ്ഞപ്പോള്‍ എന്നോടു പറഞ്ഞു ടെക്നിക്കല്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോകാന്. എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ആ ഒരു അവസ്ഥയില്‍ ഞാന്‍ ഒരു മണ്ടത്തരം കാണിച്ചു. നേരെ ടെക്നിക്കല്‍ ഇന്റെവിഎവിനു പോകേണ്ട ഞാന്‍, HRറിനെ വിളിച്ചു നിറുത്തി ചോദിചു " സര്‍, അപ്പൊ GD ഇല്ലെ?". അയാള്‍ ഓര്‍ത്തു കാണും ഇവന് ഒരു എല്ല് കൂടുതല്‍ ആണല്ലോ എന്ന്. പറഞ്ഞു കഴിഞ്ഞപ്പോള്‍ മണ്ടത്തരം ആയോ എന്ന് എനിക്ക് ഒരു സംശയം തോന്നി. "എപ്പോ നമ്മള്‍ സംസാരിച്ചില്ലേ അത് തന്നെയാ GD . നീ അത് പാസ്‌ ആയി". എനിക്ക് വിശ്വസിക്കാന്‍ സാദിച്ചില്ല. ചെറിയ ഒരു അഹന്ഗാരതോദെ ഞാന്‍ മുറിയുടെ പുറത്തിറങ്ങി.

രംഗം 7: മുറിയുടെ പുറത്തു ഇറങ്ങിയ ഉടനെ ഷര്‍ട്ട്‌ ഇന്സേര്റ്റ്‌ ചെയ്തു. ഫുള്‍ സ്ലീവ് ഇടാന്‍ പറ്റില്ല, കാരണം ഷര്‍ട്ടിന്റെ കൈ വല്ലാതെ ചുളുങ്ങി ഇരിക്കുന്നു. ആ പോട്ടെ സാരമില്ല. തിരിഞു നോക്കിയപ്പൊല്, എന്റെ കോളേജില്‍ ഉള്ള ഒരു 'സുഹൃത്ത്‌' എന്റെ അടുത്ത് വന്നു. " എന്താടാ ഇതു, ചന്തയില്‍ നിന്ന് വരുവാണോ. ടൈ ഒന്നും ഇല്ലെ?" മച്ചാന്‍ നല്ല കിടിലമായിട്ടു ഡ്രസ്സ്‌ ഒക്കെ ചെയ്താണ്. ടൈയും ഉണ്ട്. എന്റെ ആദ്മാവിശ്വാസം ആ വഴിക്ക് പോയി. ഏതായല്ലുമ് ഫയല്‍ ഒക്കെ എടുത്തു ബാഗില്‍ നിന്നും. വിനീതിനെ വിളിച്ചു ഈ സന്തോഷവാര്‍ത്ത വിനീതിനെ വിളിച്ചു പറയാന്‍ തീരുമാനിച്ചു. അവന്‍ വിളിചില്ലയിരുന്നെങ്കില്‍ എന്റെ ഒരു അവസരം പാഴായനെ. അവനെ വിളിച്ചു സംസാരിച്ചപ്പോള്‍ ഒരു ആദ്മാവിശ്വാസം ഒക്കെ തോന്നി. ഫോണില്‍ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോള്‍, ആരോ പുറകില്‍നിന്നും വിളിച്ചു. തിരിഞ്ഞു നോക്കി. TCS സിലെ വേറെ ഒരു മനുഷ്യന്‍. "ടെക്നിക്കല്‍ ഇന്റര്‍വ്യൂ കഴിഞ്ഞോ?" . ഇല്ല എന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ ആണെങ്കില്‍ ആ ടാബിളിലേക്ക് പൊയ്ക്കോളാന്‍ പറഞ്ഞു. എന്തെങ്കിലും ആരോദെന്കിലുമ് ചോദിച്ചു പഠിക്കാന്‍ എന്ന് വിചാരിച്ചു ഇരുന്ന എനിക്ക് അതും ഒരു അടിയായി. കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി എന്ന് വിചാരിച്ചു ഞാന്‍ കസേരയില്‍ ഇരുന്നു.

രംഗം 8: ഭയങ്കര ത്രില്ലില്‍ ആയിരുന്നു ഞാന്‍. ഒരു പേജ് പോലും വായിച്ചില്ല എന്നതും ഒരു വാസ്തവം ആണ്.‍ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നയാല് എന്റെ എര്തിര്‍വശറെ കസീരയില്‍ ഇരുന്നു. പേര് അനതന്കൃഷ്ണന്‍ ആണ് എന്നാണ് എന്റെ ഓര്‍മ.അനതന്കൃഷ്ണന്‍ : " Hello, My name is Anathakrishnan"ഞാന്‍ : "Hi, My name is Ajay Joseph". ഞാന്‍ ഒരു ബ്ലോഗില്‍ പറഞ്ഞതുപോലെ പേര് ഒരു ഗമക്ക് തട്ടിവിട്ടതാ. അഭാതം ആയോ എന്തോ. ഒരു ഭാവ വിത്യാസവും ഇല്ലാതെ അദേഹം ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ചു തുടങ്ങി. അറിയാവുന്നത് കുറേ പറഞ്ഞു , അറിഞ്ഞുകൂടാത്തത് അറിയില്ല എന്ന് തന്നെ പറഞ്ഞു. എല്ലാം കഴിഞ്ഞു ഞാന്‍ ഇറങ്ങാന്‍ തുടങ്ങി. അനതന്കൃഷ്ണന്‍ എന്നോദു ചോദിച്ചു " Do you have any questions to ask?". പണ്ടുമുതല്‍ കാണാതെ പഠിച്ചിരുന്ന ഒന്നുരണ്ടു ചോദ്യങ്ങള്‍ ഞാന്‍ തട്ടിവിട്ടു. ഇതിനുശേഷം ഇറങ്ങാന്‍ തുടങ്ങിയ എന്നെ തിരിച്ചു വിളിച്ചു. എന്നിട്ട് ഒരു പേപ്പര്‍ തന്നിട്ട് പറയ്ഞ്ഞു "You can go for the HR Interview". അപ്പോഴാണ് ഞാന്‍ ആ ഇന്റര്‍വ്യൂ പാസ്‌ ആയി എന്നാ സത്യം ഞാന്‍ മനസിലാക്കിയത്. എനിക്ക് അപ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയില്ലാത്ത ഒരു അവശത ആയിരുന്നു.
പുറത്തിറങ്ങി ഈറ്റവും അടുതം കൂട്ടുകാരെയും , വീട്ടുകാരെയും വിളിച്ചു പറഞ്ഞു. ഇനിയും രണ്ടു കടംഭകള്‍ കൂടെ കടക്കാന്‍ ഉണ്ടെങ്കിലും എന്നെ സംഭന്തിച്ചു വലിയ ഒരു കാര്യമായിരുന്നു. വളരെ സന്തോഷമുള്ള ദിവസം. എന്റെ വിജയത്തില്‍ പലരും പങ്കാളികള്‍ ആണ്. വിനീത്, വിനീതിനെ ഫോണ്‍ വിളിച്ചുപറഞ്ഞ കൂട്ടുകാരന്‍, HR, ആന്റി, വീട്ടുകാര്‍ അങ്ങനെ പലരും. ദൈവം പലരൂപത്തില്‍ വരും എന്ന് ഞാന്‍ തിരിച്ചറിഞ്ഞ ദിവസം. എന്റെ ഞാന്‍ എന്നാ ഭാവത്തിനു വലിയ ഒരു അടിയേറ്റ ദിവസം.

രംഗം 9 : അന്ന് രാത്രി ആന്റിയുടെ വീട്ടില്‍ പോയി കിടന്നു. പിറ്റേന്ന് അതിരാവിലെ എണീറ്റ്‌ പതിവ് ഡ്യൂട്ടി പൂര്‍ത്തിയാക്കി. ഡ്യൂട്ടി എന്ന് ഉദേശിച്ചത്‌ പഠനമല്ല , പ്രഭാത ഭക്ഷണം ആണ് ഉദേശിച്ചത്‌. ആന്റി ആണും തിരി ഒക്കെ വച്ച് പ്രാര്‍ത്ഥിച്ചു. ആന്റി തന്നെ ഷൂസ് ഒക്കെ വലിച്ചു കയറ്റി ഞാന്‍ കോളേജിലേക്ക് യാത്ര തിരിച്ചു.

രംഗം 10 : കോളേജില്‍ ചെന്ന്, എന്റെ കൂട്ടുകാര് പലരും ഇന്റര്‍വ്യൂ പാസ്‌ ആയി വന്നിട്ടുണ്ട്. ഇനി ഉള്ളത് HR ഇന്റര്‍വ്യൂ. ഞാന്‍ എന്റെ അവസരത്തിനായി കാത്തിരിക്കുകയാണ്. എന്താ എന്ന് അറിയില്ല, ചെറിയ ടെന്‍ഷന്‍ ഒക്കെ ഉണ്ട്. അടുത്തത് എന്റെ അവസരമാണ്. നെങ്ങിടിപ്പ് നന്നായി കൂടി. അപ്പോഴതാ നമ്മുടെ വേറെ ഒരു കൂട്ടുകാരന്‍, അവന്‍ വന്നു കുറെ തമാശ ഒക്കെ പറഞ്ഞു. അങ്ങനെ ടെന്‍ഷന്‍ മാറിക്കിട്ടി. എന്റെ പേര് വിളിച്ചു. ഞാന്‍ വളരെ കൂള്‍ ആയി കയരിച്ചുന്നു. ചെന്നപ്പോള്‍ വേറെ ഒരു സന്തോഷ വാര്‍ത്ത. എന്നെ നേരെ ടെക്നിക്കല്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ വിട്ട HR റാണ് അവിടെ ഇരിക്കുന്നത്. "ഓ താനാണോ". ഞാന്‍ ഒന്ന് ചിരിച്ചു. കുറച്ചു കാര്യമ്ങള്‍ ഒക്കെ ചോദിച്ചു. "Did you had any break in your education?" . HR ചോദിച്ചു. എല്ലാ എന്ന് ഞാന്‍ മറുപടി നല്‍കി. "Why ?". അടുത്ത ചോടിയം വന്നു കഴിഞ്ഞു. ഞാന്‍ കിടിലം ആയതുകൊണ്ടാണ്‌ എന്ന് ഞാന്‍ പറയാന്‍ നാക്ക് എടുത്തതാ, പിന്നെ വെറുതെ എന്തിനാ ഒരു ചാന്‍സ് കളയുന്നത് എന്ന് വിചാരിച്ചു വെറുതെ ഒരു ചിരി പാസാക്കി. അതും പാസ്‌ ആയി. അതിനുശേഷം MR ഇന്റര്‍വ്യൂ കഴിഞ്ഞു. അവസാന സെലെച്റേന്‍ ലിസ്റ്റ് പട്ടു ദിവസം കഴിഞ്ഞു അറിയിക്കാം എന്ന് പറഞ്ഞു. എല്ലാം കഴിഞ്ഞു വളരെ അധികം സന്തോഷത്തോടെ ഞാന്‍ വീട്ടിലീക്ക് പോയി.

തിരികെ വീട്ടില്‍ എത്തി. ഇനിയും പത്തു ദിവസം. കാത്തിരുപ്പ് തുടങ്ങി. നല്ല പ്രേദീക്ഷ ഉണ്ട്. എന്നാലും ഒന്നും അറിയാന്‍ പറ്റില്ലല്ലോ. ഈ പത്തു ദിവസിന്റെ ഇടയില്‍ വേറെ രണ്ടു ഇന്ടെവിഎവ് കൂടെ അറ്റന്‍ഡ് ചെയ്തു. രണ്ടും വിച്ചയകരമായി പരാചയപെട്ടു. എന്റെ ആദ്മാവിശ്വാസം കുറച്ചു കുറഞ്ഞു എന്ന് തന്നെ പറയാം. അങ്ങനെ പത്താം ദിവസം എത്തി. ഇതുവരെ റിസള്‍ട്ട്‌ വന്നില്ല. രാവിലെയും സൈറ്റില്‍ നോക്കിയത. കന്സുല്ടന്‍സി സൈറ്റില്‍ ആണ് വരുന്നത്. 10 ദിവസറെക്ക് ആരും വിളിക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാലും പത്താം ദിവസം ആയില്ലേ. ഒന്ന് വിളിച്ചു നോക്കാം.ഞാന്‍ : " ഹലോ കന്സുല്ടന്‍സി ആണോ? ഞാന്‍ ഇന്റര്‍വ്യൂ കഴിഞ്ഞതിന്റെ റിസള്‍ട്ട്‌ അറിയാന്‍ വിളിച്ചതാ?"മറുവശത്ത് : "എത്രയാണ് രേങിസ്ട്രറേന്‍ നമ്പര്‍?"ഞാന്‍ എന്റെ നമ്പര്‍ ചെറിയ ഒരു ടെന്‍ഷന്‍ഓടെ പറഞ്ഞു,മറുവശത്ത് : "വിളിച്ചു ചോദിക്കുന്നവരുടെ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തെക്കാന്‍ ആണ് പറഞ്ഞിരിക്കുന്നത്".എന്റെ നെഞ്ജില്‍ ഒരു തീകട്ട എടുത്തു വചതുപോലെ ആയി. എന്ത് പറയണം എന്ന് അറിയില്ല. തൊണ്ട വരളുന്നു. രണ്ട് കല്പിച്ചു ഞാന്‍ മറുപടി പറഞ്ഞു.ഞാന്‍ : " നീ നിന്റെ സൗകര്യം പോലെ ചെയ്യ്. നിനക്ക് ചെയ്യാവുന്നതിന്റെ മുഴുവന്‍ നീ ചെയ്യടാ. ആരെയാ ഈ പേടിപിക്കുന്നെ?". അപ്പോഴേക്കും അവിടെ ഫോണ്‍ കട്ട്‌ ചെയുന്ന ശബ്ദം ഞാന്‍ കേട്ടു. എന്തായാലും പറഞ്ഞു പോയി, ഇനി വരുന്നതുപൂലെ വരട്ടെ.

നേരം ഉച്ചയായി. പപ്പാ കടയില്‍ നിന്ന് വന്നു. പപ്പാ ഡ്രസ്സ്‌ മാറാന്‍ പോയപ്പോള്‍ ഞാന്‍ ഒന്നും കൂടെ ഇന്‍റര്‍നെറ്റില്‍ റിസള്‍ട്ട്‌ നോക്കമെന്നു വിചാരിച്ചു. സൈറ്റ് ഓപ്പണ്‍ ചെയ്തു. ഈശ്വരാ റിസള്‍ട്ട്‌ വന്നിട്ടുണ്ട്. എന്റെ കൈകാലുകള്‍ വിരക്കുന്നതുപോലെ, ഇതു അവസാന പിടിവള്ളിയാണല്ലോ ഈശ്വരാ എന്ന് ഞാന്‍ ഓര്‍ത്തു. എന്നെ കാണാത്തതുകൊണ്ട് പാപ എന്റെ മുറിയില്‍ വന്നു. ആരും കാണാതെ റിസള്‍ട്ട്‌ നോക്കമ് എന്നാണ് ഞാന്‍ വിചാരിച്ചത്. "എന്താടാ റിസള്‍ട്ട്‌ വന്നോ?". ഞാന്‍ ഞെട്ടിപോയി. ഇതെങ്ങനെ പപ്പക്ക് മനസിലായി. ഒരു കാര്യം അന്ന് എനിക്ക് മനസിലായി, അവരും ഇതു എന്നും ഊര്തുകൊണ്ട് ഇരിക്കുകയാണല്ലോ എന്ന്. പപ്പയുംകൂടെ വന്നപ്പോള്‍ എന്റെ ടെന്‍ഷന്‍ ഇരട്ടിയായി. "പപ്പാ പൊക്കോ ഞാന്‍ നൂക്കിയിട്ടു പറയാം". "അത് സാരമില്ലെടാ എന്തെങ്കിലും ആകട്ടെ. നീ നോക്കു". പപ്പ പറഞ്ഞു. ആ ദൈയ്‌രതില്‍ ഞാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു. അല്ഫബെടിക് ഒര്ടെരില്‍ ആണ് പേര്. ഞാന്‍ താഴേക്ക്‌ സ്ക്രോല്‍ ചെയ്തു. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. എന്റെ പേര് ആ ലിസ്റ്റ് കിടക്കുന്നു. പപ്പാ കൈ അടിച്ചു. ഞാന്‍ സ്വപ്നം കാണുക ആണോ എന്ന് ഞാന്‍ വിചാരിച്ചു. എപ്പോ തന്നെ മമ്മിയെ വിളിച്ചു പറയാന്‍ പപ്പാ പറഞ്ഞു. ആരെയെക്കളും മമ്മി ആണ് ഇതു പ്രതീക്ഷിക്കുന്നത് എന്ന് പപ്പക്ക് അറിയാമായിരുന്നു. പിന്നെ ഫോണ്‍ വിളിയുടെ ഒരു പൂരം ആയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം. എന്റെ വിജയത്തിന് കാരനകരായ എല്ലാവരെയും ഞാന്‍ ഓര്‍ത്തു. ഈശ്വരാ ഇതു പൊട്ടന് ലോട്ടറി അടിച്ചത് പോലെ ആയല്ലോ. ഞാന്‍ സ്വയം ഓര്‍ത്തു.

Comments

  1. kollam... nannayittundu.. :)

    SHREDSsiley recruitment pandoru swopnam ayirunnu

    ReplyDelete
  2. ടിന്റുമോനെ , സത്യസന്ധം ആയി എഴുതിയിരിക്കുന്നു ...
    ആശംസകള്‍ ....

    ReplyDelete

Post a Comment

Popular posts from this blog

ഒരു തേപ്പു കഥ

പേരു മാറിയ കഥ

സമര്‍പ്പണം