പേരു മാറിയ കഥ

ആദ്യമായി എഴുതുന്നത്‌ എന്‍റെ ബ്ലോഗിന്‍റെ പേരിനെ പറ്റി തന്നെ ആവട്ടെ എന്ന് കരുതി. 1983 ഫെബ്രുവരി 15 ആം തിയതി ഞാന്‍ ജനിച്ചു. എന്‍റെ പപ്പയുടേയും മമ്മയുടെയും രണ്ടാമതെ കുട്ടി. എനിക്ക് അന്ന് ഒരു ചേച്ചി ഉണ്ട്. ഞങ്ങള്‍ തമ്മില്‍ വെറും രണ്ടു വയസിനു വ്യെതിയാസമേയുള്ളൂ. ഞങ്ങളെ "അക്കു" , "ചിക്കു" എന്നാണ് വീട്ടില്‍ ആദ്യം വിളിച്ചിരുന്നത്.സ്‌കൂളില്‍ ചേര്ക്കുന്നതിനുമുന്പ് പപ്പയും മമ്മയും ആലോചിച്ചു എനിക്ക് ഒരു പേരു കണ്ടുപിടിച്ചു "ടിന്റു".

3ആം ക്ലാസ്സ്‌ വരെ ഞാന്‍ ആ പേരിനെപറ്റി ഒന്നും ചിന്തിച്ചിരുന്നില്ല . പക്ഷെ നാലാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഇതാ വരുന്നു ഒരു കുരിശു. ... എന്‍റെ അതേ പേരില്‍ ഒരു പെണ്‍കുട്ടി ടിന്റു. നാലാം ക്ലാസ്സില്‍ പഠിക്കുന്ന പയ്യന്‍റെ നെഞ്ചില്‍ വല്ലാത്ത വിഷമം. ഇനി എന്ത് ചെയ്യും എന്നായി ആലോചന. വഴി കണ്ടു പിടിച്ചു. ഡിവിഷന്‍ മാറുക. അന്ന് നാലാം ക്ലാസ്സ്‌ മൂന്നു ഡിവിഷന്‍ ഉണ്ടായിരുന്നു. പക്ഷെ ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറഞ്ഞാല്‍ മതിയാവില്ല. എന്‍റെ എല്ലാ ആഗ്രഹങ്ങള്‍ക്കും തുരംഗംവയ്ക്കുന്ന ഒരു വാര്‍ത്ത ഞാന്‍ ഞെട്ടലോടെ ആണ് കേട്ടത്. മറ്റേ രണ്ടു ക്ലാസ്സിലും ഉണ്ട് എന്‍റെ അതെ പേരില്‍ പെണ്‍കുട്ടികള്‍. വല്ലാതെ വിഷമിച്ചു പോയി ആ പാവം ഒന്‍പതു വയസുകാരന്‍. എനിക്ക് പേരിട്ട എന്‍റെ പപ്പയോടും മമ്മയോടും ഇതു പറയാന്‍ മടി. അവര് എന്ത് വിചാരിക്കും. അങ്ങനെ സ്കൂള്‍ ജീവിതം മുനോട്ടു പോയ്കൊണ്ടെയിരുന്നു.

അങ്ങനെ ഇരിക്കുമ്പോളാണ് ഒരു സന്തോഷവാര്‍ത്ത‍ കേള്‍ക്കാന്‍ ഇടയായത്. സ്‌കൂളില്‍ പതാംക്ലാസ്സിനു മുന്‍പ് പെരുമാറാന്‍ ഒരു ആവാസം ഉണ്ട്‌െന്നു. എന്‍റെ സന്തോഷം എനിക്ക് പറഞ്ഞു അറിയിക്കാന്‍ വയ്യ. ഈ കാര്യം ഞാന്‍ വീട്ടില്‍ അറിയിച്ചു. അവരും എതിര് നിന്നില്ല. ഇനി ഉള്ളതു ഒരു നല്ല കിടിലന്‍ പേരു കണ്ടു പിടിക്കുക എന്നതാണ്. അന്നേ മാമ്മൂടിയുടെ ഒരു ചെറിയ ഫാന്‍ ആയിരുന്ന ഞാന്‍ 'ദി കിംഗ്‌' എന്നാ പടത്തിലെ നായകന്‍റെ പേരു പോലെ ഒരു പേര് ഇടണം എന്ന് തീരുമാനിച്ചുറപ്പിച്ചു . അതിലെ നായകന്‍റെ പേര് 'ജോസഫ്‌ അലക്സ്‌ ‌' എന്നാണ്. ഇടിവെട്ട് പേരു. ആ പടം കണ്ടതിനു ശേഷം കളക്ടര്‍ ആകണം എന്ന് ഞാന്‍ വല്ലാതെ ആശിച്ചിരുന്നു . കുറേ നാളുകളുടെ അന്വേഷണത്തിന് ശേഷം ഒരു പേര് കണ്ടു പിടിച്ചു 'അജയ് ജോസഫ്‌' . നമ്മുടെ നായകന്‍റെ പേര് പോലെ തന്നെ ഇരിക്കുന്നു. എനിക്ക് വല്ലാതെ പിടിച്ചുപോയി അ പേര്. അങ്ങനെ ഞാന്‍ കാത്തിരുന്ന ദിവസം എത്തി, സ്‌കൂളില്‍ എന്‍റെ പേര് മാറി . ഇപ്പോള്‍ കളക്ടര്‍ ആകാന്‍ വരെ ചാന്‍സ് ഉള്ള 'അജയ് ജോസഫ്‌' . ഞാന്‍ സ്വയം ഓര്‍ത്തു.

Comments

  1. അജയ് അലിയാസ് ടിന്റു... അധോലോക രാജാവാകുമ്പോ വിളിക്കാം..

    ReplyDelete
  2. അജയ് , എല്ലാവിധ ആശംസകളും....

    ഓഫ്‌ ടോപ്പിക്ക്: എപ്പോള്‍ എത്തി ബര്‍മിങ്ങമില്‍ ?? പ്രദീപിന്‍റെ ഒപ്പം ആണോ താമസം?

    ReplyDelete
  3. എന്‍റെ ടിന്റുമോനേ !!!!!!!!!!!!
    എടാ എന്‍റെ ശിഷ്യനായത് കൊണ്ട് എഴുത്തൊക്കെ നന്നാവുന്നുണ്ട് ,
    ആദ്യം ഒരു ഗുരുപൂജ നടത്ത് . ഗുരുത്വം ആണ് ഏറ്റവും വലുത് . "ജാക്ക് ഡാനിയല്‍സ് " ആയിക്കോട്ടെ . ദൈവമേ , ധനേഷ് ഇത് കാണല്ലേ !!!!!!!

    ReplyDelete
  4. ടിന്റുമോനേ... പേര് മാറ്റിയത്‌ നന്നായി... ആ പേര് ഇപ്പൊ കോമഡി അല്ലേ?... :)

    ReplyDelete

Post a Comment

Popular posts from this blog

ഒരു തേപ്പു കഥ

സമര്‍പ്പണം