കപട സേവകരെ മാറ്റുവിന്‍ ചട്ടങ്ങള്‍

ആവശ്യത്തിനും അനാവശ്യത്തിനും പ്രസ്ഥാനങ്ങള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. പ്രസ്ഥാനങ്ങള്‍ നല്ലതാണ് പക്ഷെ അത് നല്ലതിനാവണം. അല്ലാതെ ജാതി പറയാനും, വഴിമുടക്കാനും, മറ്റുള്ളവരെ അതിഷേപ്പിക്കാനും മാത്രം ആവരുത്. അവകാശങ്ങള്‍ നേടിയെടുക്കാനും ചൂഷണങള്‍ ചെറുക്കാനും വേണ്ടി പണ്ട് പ്രസ്ഥാനങ്ങള്‍ നില്നിന്നുരുന്നതെങ്ങില്‍, ഇന്ന് ആ ആശയങ്ങളെ എല്ലാം കാറ്റില്‍ പറത്തുന്ന കാഴ്ചയാണ് നമ്മള്‍ എന്നും കാണുന്നത്. എന്തിന്റെ പേരിലായാലും ഒരു രാജ്യത്തിന്‍റെ പൌരന്മാരെ ഭാഷയുടെയും, ജാതിയുടെയും മതത്തിന്റെയും സംസ്കാരത്തിന്റെയും പേരില്‍ അടിഷേപിക്കുന്നതും മാറ്റിനിര്‍ത്തുന്നതും ശരിയല്ല എന്നതാണ് എന്റെ പക്ഷം. ക്രിക്കറ്റ്‌ കളി കാണുമ്പോള്‍ മാത്രം പോര നമ്മുടെ ദേശസ്നേഹവും നാം ഒന്നനെന്നുള്ള ചിന്തയും. മനുഷ്യനെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും മതിലുകെട്ടി തിരിക്കുന്നത് ആരാണെങ്കിലും അതിനെ എതിര്തെ മതിയാവു. സ്വാതന്ത്രിയം നേടി എന്ന് നാം എല്ലാം പറയുന്നുണ്ട്, അറുപത്തിരണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒരു സ്വതന്തൃയവും നാം നേടിയിട്ടില്ല. ഇങ്ങനെ ആണ് പോകുന്നതെങ്കില്‍ ഇന്ന് ജീവിക്കുന്നവരുടെ ആരുടേയും ആയുസില്‍ അത് കാണാനും പറ്റില്ല. പൊതുജനത്തെ വെറും കഴുതകളാക്കി അവരുടെ ചോര കുടിക്കുന്ന ഈ കപട ജനസേവകരെ നമ്മള്‍ എതിര്‍ക്കേണ്ട സമയം കഴിഞ്ഞു ഇന്ന് തന്നെ പറയേണ്ടി വരും.


ശിവ സേന എന്ന വാനര സേന

ഒരു പ്രസ്ഥാനത്തെ ഇപ്രകാരം അതിഷേപിക്കുന്നത് ശെരിയല്ല എന്ന് അറിയാം. എങ്കിലും ഈ കഴിഞ്ഞ കുറച്ചു നാളായി അവരുടെ പ്രവര്‍ത്തനവും , അവരുടെ മുതിര്‍ന്ന നേതാക്കളുടെ വെപ്രാളവും കാണുബോള്‍ഇതിലും നല്ല ഒരു വാക്ക് എനിക്ക് കിട്ടുന്നില്ല.മുംബൈ ചിലരുടെ മാത്രം ആണ് എന്നാ വാദം ശിവസേനയുടെതല്ല ആരുടെ ആയാലും അന്ഗികരിക്കാന്‍ ആവില്ല. എന്തിന്റെ അടിസ്ഥാനത്തില്‍ ആണ്. ഇതിന്റെ പേരില്‍ എന്തെല്ലാം കൊലഹലമാണ് അവിടെ നടക്കുന്നത്. ഒരു പ്രതേക ആളുകളുടെ മാത്രമാണെന്ന് പറയാന്‍ മുംബൈ എന്താണ് വേറെ ഒരു രാജ്യമാണോ. ഇതോക്കെ എന്ത് നാണക്കേടാണ്. ഓര്‍ക്കുമ്പോള്‍ എന്റെ തൊലി ഉരിഞ്ഞു പോകുന്നതുപോലെ. ശേ മോശം. ഏതായാലും ഈ ബഹളങ്ങളുടെ എല്ലാം ഇടയില്‍ രാഹുല്‍ ഗാന്ധി മുംബൈയില്‍ ഒരു സാധരനകാരനെ പോലെ വന്നു പോയത് ഒരു നല്ല സന്ദേശം നല്‍കാനാണ്. ഇതൊന്നും പറഞ്ഞു ആരെയും പേടിപ്പിക്കേണ്ട എന്ന്. ഇതു വായിക്കുമ്പോള്‍ എനിക്ക് ഒരു കോണ്‍ഗ്രസ്‌ ചായവു ഉണ്ടോ എന്ന് ഓര്‍ക്കുകയാണ് അല്ലെ? കോണ്‍ഗ്രസിന്റെ ചില ആശയങ്ങളോട് എനിക്ക് യോജിപുണ്ട് എന്നത് ശെരിയാണ്. പക്ഷെ ഞാന്‍ ഇതു എഴുതുന്നത്‌ ഒരു പക്ഷവും ചേരാതെയാണ്. രാഹുലിന്റെ ആ യാത്രയെ പലരും കുറ്റപ്പെടുതുന്നുണ്ട്. പക്ഷെ അതില്‍ ശക്തമായ ഒരു സന്ദേശം ഉണ്ടെന്നുതന്നെയാണ് എന്തെ വിശ്വാസം. എന്റെ ഈ വിശ്വാസം കാലം തെളിയിക്കും.

പാക്കിസ്ഥാന്‍ കളിക്കാരെ I.P.L ലില്‍ എടുക്കണം എന്നാ ഒരു വാക്കിന്റെ പേരില്‍ ഷാരുകിന്റെ നേരെ ശിവ സേന പാഞ്ഞടുതില്ലേ? അദേഹം പറഞ്ഞതില്‍ വല്ല തെറ്റും ഉണ്ടോ. പാകിസ്ഥാനിലും ഭൂരിഭാഗം ആളുകളും നമ്മള്‍ നേരിടുന്ന തീവ്രവാദത്തിന്റെ ഇരകളാണ്. നമ്മളെക്കാള്‍ കൂടുതല്‍ അനുഭവിക്കുന്നതും അവര്‍ തന്നെയാണ്. അവിടെയും കുറേ മനുഷ്യര്‍ തന്നെ ആണ് എന്ന് നമ്മളില്‍ പലരും മറന്നു പോകുന്നു. രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നിര്‍ത്തുന്നത് തുടങ്ങുന്നതും എല്ലാം നയതന്‍ത്രതിന്റെ ഭാഗമാണ്. എന്നുവച്ച് ഒരു രാജ്യത്തിലെ ഒരു മാനുഷന് തന്റെ അഭിപ്രായം പറയാന്‍ സാധിക്കില്ലേ? ഇതാണോ നമ്മള്‍ നേടി എടുത്ത സ്വാതന്ത്രിയം? ഷാരുകിന്റെ പുതിയ ചിത്രം മുംബയില്‍ വരാതിരിക്കാന്‍ എന്തെല്ലാം കാണിച്ചുകൂട്ടി നമ്മുടെ ശിവ സേനയിലെ കുട്ടി കുരങ്ങന്മാര്‍. എങ്കിലും എല്ലാ തടസങ്ങളെയും നേരിട്ട് അവസാനം അത് മുംബയിലും കാണിച്ചു തുടങ്ങി. കൊള്ളാം. ഇങ്ങനെയാണ് നമ്മള്‍ ഈ വാനരന്മാരെ എതിര്‍ക്കേണ്ടത്. ഇപ്രകാരം നാം ചെറുത്‌ നില്‍ക്കണം, നേരിടണം. എങ്കിലേ ഇവന്മാരൊക്കെ ഒരു പാഠം പഠിക്കു.


കുറിപ്പ്: ഇതു എഴുതിയതുനു ശേഷമാണ് സിനിമ കണ്ടത്. കൊള്ളം നന്നായിരിക്കുന്നു. സിനിമ പോളിയായിരുന്നെങ്കില്‍ ആളുകള്‍ കാണാത്തത് ഞങ്ങള്‍ പറഞ്ഞതുകൊണ്ടാണ് എന്ന് ചിവ വാനരന്മാര്‍ പറഞ്ഞു നടന്നേനെ. പടം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു സംശയം ബലപ്പെട്ടു. ഷാരുക്കിന്റെ ആ ഒരു പ്രസ്താവനകൊണ്ട് മാത്രമാണോ ശിവ സേന ഈ സിനിമയെ എതിര്‍ത്തത്? മതങ്ങള്‍ നമ്മുടെ രാജ്യത്ത് എന്ന് അകല്‍ന്നു നില്‍ക്കണം എന്ന് ചിലരെങ്കിലും ആഗ്രഹിക്കുന്നില്ലേ?


തെലുഗാന


ചില പ്രസ്ഥാനങ്ങളുടെ സമര്ദത്തിനു വഴങ്ങി പുതിയ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തിയും ശെരിയല്ല. ഇതെല്ലാം ഒരു പുതിയ രീതികള്‍ക്കും വഴിതെളിക്കുകയാണ്. ഇതൊരു നല്ല ലക്ഷണമല്ല.ഇങ്ങനെ ചോദിക്കുന്നവര്‍ക്കൊക്കെ വീതിച്ചു കൊണ്ടുക്കാന്‍ ഉള്ളതാണോ നമ്മുടെ സംസ്ഥാനങ്ങള്‍? ഈ രാജ്യത്തിലെ ഏറ്റവും വലിയ പ്രസ്ഥാനം വോട്ട് ബാങ്ക് രാഷ്ട്രിയം മാത്രം ലക്‌ഷ്യം വച്ചാല്‍ മതിയോ. ഒരു റാവു പത്തു ദിവസം പട്ടിണി കിടന്നാല്‍ എടുക്കാവുന്ന തീരുമാനം ആണോ ഇത്? ഈ വിഭാചനം കൊണ്ട് ആര്‍ക്കാണ് നേട്ടം. നമ്മുടെ രാജ്യത്തിന്‌ ഉണ്ടോ, ആളുകള്‍ക്കുണ്ടോ? ഇല്ല.. പിന്നെ എന്തിനാണ് കുറച്ചുപേരെ സന്തോഷിപ്പിക്കാനും, കൂടുതല്‍ ചിലവുകള്‍ നടത്താനും കുറെ പേര്‍ക്ക് കൈയിട്ടുവാരനും അവസരം കൊടുക്കുന്നത്. അതികമാര്‍ക്കും ഗുണമില്ലാത്ത ഈ കാര്യങ്ങള്‍ക്കു പട്ടിണി കിടക്കാനും സമരം ചെയ്യാനും ആളുകള്‍ ഉണ്ട്. കൊട്ടികൊഷിക്കാന്‍ പത്ര മാധ്യമങ്ങളും ഉണ്ട്. ഇതിലെല്ലാം മുങ്ങിപോകുന്നത് കുറെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ആണ്. അവരുടെ അവകാശങ്ങള്‍ ആണ്. അതൊന്നും കാണാം ഒരു "ജനസെവകരും" ഇല്ല നമ്മുടെനാട്ടില്‍. അധികാരമോഹികളും ലാഭകൊതിയന്മാരും മാത്രമാണ് നമ്മുടെ ഭൂരിഭാഗം രാഷ്തൃയക്കാരും. ഇത്തരം വലിയ വലിയ ടീരുമാനഗല്‍ എടുക്കുന്നതിനു മുന്‍പ് ആ രാജ്യത്തുള്ള ആളുകളുടെ അഭിപ്രായം അറിയേണ്ട കടമ അവിടുത്തെ അധികാരികള്‍ക്ക് ഉണ്ട്. ഇതു എന്തിനാണ് എന്ന് ചോദിക്കാനുള്ള അവസരവും എല്ലാ മാനുഷര്‍ക്കും ഉണ്ട്.

ചോദ്യം: നാളെ മുതല്‍ K.M മാണി ഉപവാസം തുടങ്ങിയാല്‍ സോണിയാജി കോട്ടയം ഒരു പ്രതേക സംസ്ഥാനമായി പ്രക്യാപിക്കുമോ?


അമ്മ - അമ്മായിഅമ്മ

അവിടുതെയും ഇവിടുത്തെയും കാര്യം പറയാതെ നമ്മുടെ കേരളത്തിലെ കളി നീ കാണുന്നില്ലേ മോനെ എന്ന് പലരും ഓര്‍ക്കുന്നുടയിരിക്കും. നമ്മുടെ സിനിമ സന്ഖടനയായ അമ്മയും അതിലെ തല മുതിര്‍ന്ന നടന്‍ തിലകനുമായി നല്ല പോരു നടക്കുകയാണല്ലോ. പ്രസ്‌ മീറ്റില്‍ തമ്മില്‍ കലാകാരന്മാര്‍ തല്ലുണ്ടാക്കുന്നത് നമ്മുടെ കലാ കേരളത്തിന്‌ മോശമല്ലേ? രണ്ടു പേരുടെയും പക്ഷം ചേരാന്‍ ഞാന്‍ ഇല്ല. കാരണം, തന്നെ ഒരു സിനിമയില്‍ എടുത്തില്ല എടുക്കണം എന്ന് പറയാന്‍ തിലകനോ, വേറെ സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല എന്ന് പറയാന്‍ അമ്മക്കോ അധികാരമില്ല. പ്രസ്ഥാനങ്ങള്‍ നല്ലതിന് വേണ്ടി ആയിരിക്കണം. മറ്റുള്ളവരുടെ ജോലി കളയുവാനോ തടസപെടുതുവാനോ ആയിരിക്കരുത്. ഈ പ്രശ്നങ്ങള്‍ ഒക്കെ ഇത്ര ബഹളം ഉണ്ടാക്കാതെ തീര്‍ക്കെണ്ടാതല്ലേ. ചെറിയ തോതില്‍ തരാരതന ഉണ്ടെകിലും നല്ല സിനിമകള്‍ വരണം എന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികളില്‍ ഭുരിഭാഗവും. വളരെ ചെറിയ പ്രേക്ഷകരുള്ള നമ്മുടെ മലയാളം സിനിമ ഇനി എന്തെല്ലാം നേരിട്ടു മുന്നെരിയാലാണോ ആവോ. ഈ വഴക്കുകള്‍ നല്ല സിനിമ എടുക്കാന്‍ ആയിരുന്നെങ്കില്‍ നമ്മള്‍ ഇത്ര സന്തോഷിചെനെ. പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഉള്ള ഈ കഴിവ് ഇപ്പോ വരുന്ന നമ്മുടെ മലയാളം സിനിമയില്‍ കാണുന്നില്ല എന്ന് ആര്‍ക്കു പറയുവാന്‍ കഴിയും.


എന്തിനെയും എതിര്‍ക്കുക, തമ്മിലടിക്കുക, പൌര ധര്‍മം മറന്നു അവകാശങ്ങള്‍ക്കായി മാത്രം സമരം ചെയ്യുക. എല്ലാവരും അവരവരുടെ കാര്യങ്ങള്‍ നന്നായി ചെയ്‌താല്‍ ഇ സമരങ്ങളുടെ എന്തെങ്കിലും ആവശ്യം വരുമോ? ഏതൊക്കെ എന്നാണ് ഇനി മാറുക. ആര്‍ക്കും അതിനു ഉത്തരം തരാന്‍ കഴിയില്ല എന്ന് എനിക്ക് അറിയാം. നമ്മുടെ കാര്യങ്ങള്‍ ഭംഗിയായി ചെയ്യുക. അത്രയെ നമ്മുടെ ഇപ്പോ ചെയ്യാന്‍ കഴിയു. മാറ്റങ്ങള്‍ വരും, വന്നെ മതിയാവു. അതാണ് നിയമം. പ്രവര്‍ത്തിക്കുക കാത്തിരിക്കുക.

Comments

  1. എടുത്തോണ്ട് പോടാ , അവന്‍റെ ഒരു ലേഖനം ......... ഹ ഹ ആഹഹ .
    എടാ നീ ഉദേശിക്കുന്നത് മനസ്സിലാകുന്നുണ്ട് , നല്ല കാഴ്ച പ്പാടുമാണ് ...... പാലാ പ്രത്യേക സംസ്ഥാനം ആക്കണം എന്നല്ലേ ? ഞാന്‍ സോണിയ ഗാന്ധിയുമായി ഒന്ന് സംസാരിക്കട്ടെ .. എല്ലാം ശരിയാക്കാം .

    ReplyDelete
  2. അജയേ നന്നായി എഴുതിയിരിക്കുന്നു...അല്പം കൂടി ശ്രദ്ദിച്ചു അക്ഷര തെറ്റുകള്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ നന്നാവും ....പിന്നെ ബ്ലോഗ്‌ ചിന്ത, ജാലകം എന്നി അഗ്ഗ്രിഗെടരുകളില്‍ ലിസ്റ്റ് ചെയ്യാന്‍ നോക്ക് ...ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

ഒരു തേപ്പു കഥ

പേരു മാറിയ കഥ

സമര്‍പ്പണം