എന്‍റെ പ്രണയവും പൂവണിഞ്ഞു

നാലാം ക്ലാസ്സ്‌ മുതല്‍ പ്രേമിക്കുന്ന കൂട്ടുകാരുടെ കൂടെ പഠിചതുകൊണ്ടായിരിക്കാം എന്നും എന്നില്‍ ഒരു ചെറിയ ഒരു കുറ്റബോധം ഉണ്ടായിരുന്നു, ഇതുവരെ പ്രേമിചിട്ടില്ലല്ലോ എന്ന്. ഇതു പറയുമ്പോള്‍ നിങ്ങള്‍ എന്നെ വെറും സ്ത്രിവിധ്വേഷി ആയി കാണരുത്. ഇതു വരെയും ആരെയും ഇട്ടപെട്ടിട്ടില്ല എന്ന് അതിനു അര്‍ത്ഥമില്ല. ചിലരോടൊക്കെ ഇട്ടം തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ അവരുടെ സംസാരരീതി , സോഭവം, ചിരി അങ്ങനെ പലതും. ഒന്നും അതികം മുന്നോട്ട് പോയിട്ടില്ല. ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ, അവരൊക്കെ ആണെങ്കില്‍ എന്നെ തിരിഞ്ഞു പോലും നോക്കിയിട്ടും ഇല്ല. വിധി അല്ലാതെ എന്താ പറയുക.

പത്താം ക്ലാസ്സ്‌ കഴിഞ്ഞു +2 വേറെ ഒരു സ്കൂള്‍ ചേര്‍ന്നപ്പോള്‍ വിചാരിച്ചു അവിടെ എങ്കിലും ഒരെണ്ണം കണ്ടുപിടിക്കണം. പാപി ചെല്ലുന്നിടം പാതാളം എന്നല്ലാതെ എന്ത് പറയാന്‍. അന്ന് അവിടുത്തെ വൈസ് പ്രിന്‍സിപ്പല്‍ ഒരു പാതിരിയായിരുന്നു (ഇപ്പോ പ്രിസിപല്‍ ആണ് കേട്ടോ). പുള്ളി ആണെങ്കില്‍ ഒരു ആണും പെണ്ണും അടുത്തുകൂടെ എങ്ങാനും പോയാല്‍ അപ്പൊ അവിടെ എത്തും. പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും പോകാന്‍ വേറെ വേറെ stair കേസും. പോരെ കഥ. അങ്ങനെ അവിടെയും എന്റെ ആഗ്രഹങ്ങള്‍ക്ക് തിരശില വീണു. എങ്കിലും എന്നെ കഴിയാവുന്നതുപോലെ ഞാന്‍ശ്രെമിച്ചു.ഒന്നും മുന്നോട്ട് കൊണ്ടുപോകാന്‍ ആയില്ല. ശ്രിനിവസന്റെയും ഇന്ദ്രന്‍സ്ന്റെയും ഒക്കെ ഗ്ലാമര്‍ എനിക്ക് ഉണ്ടായിട്ടും എന്തേ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. അവര്‍ക്ക് യോഗം ഇല്ല എന്ന് ഞാന്‍ സ്വയം പറഞ്ഞു ആശ്വസിച്ചു.

രണ്ടു എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഞാന്‍ അപ്പോഴും ഒറ്റയ്ക്ക്. അപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി. ഇതു അവരുടെ കുറ്റം അല്ല. ഒരുത്തനെ ഇട്ടപെടാന്‍ ആരെയും നിര്‍ബന്ദിക്കാന്‍ പറ്റില്ലല്ലോ. ഏതായാലും ജോലി ഒക്കെ ആയല്ലോ, ഇനി ബാംഗ്ലൂര്‍ ചെന്ന് ഒന്ന് പയറ്റി നോക്കാം. അവിടെ എത്തിയപ്പോള്‍ ഞെട്ടിപോയി. മലയാളി പെണ്ണുങ്ങളെ പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല. എന്റെ തലേവര ശരിയിട്ടില്ല. രണ്ടര വര്‍ഷമായിട്ടും ഒന്നും നടന്നില്ല. ഇതിനു ഇടയില്‍ switzerlandil പോകാന്‍ സാധിച്ചു. എന്നാല്‍ ഇവളുമാരെ ഒക്കെ മാറ്റി ഒരു മദാമയെ കറക്കിയെടുക്കും എന്നാ വാശിയോടെ ഞാന്‍ പോയി. എന്റെ ഇല്ല വാശിയും വെള്ളത്തിലെ കുമിളയായി മാറാന്‍ പൂകുന്ന ഒരു സത്യം ഞാന്‍ മനസിലാക്കി. അവിടെ ഭുരിഭാഗം ആളുകള്‍ക്കും ഇംഗ്ലീഷ് അറിയില്ല. പെട്ടില്ലേ. പണ്ട് ട്രെയിനിംഗ് സമയത്ത് ജര്‍മന്‍ നല്ലത് പോലെ പഠിച്ചിരുന്നെങ്കില്‍ ഒന്ന് കലക്കമായിരുന്നു. എല്ലാം വെറുതെ ആയല്ലോ ഈശ്വരാ. ഞാന്‍ ഓര്‍ത്തു. മൂന്നു മാസം കഴിഞ്ഞു തിരിച്ചു ഇന്ത്യയില്‍ എത്തി. ആദ്യമൊക്കെ കുറച്ചു പെണ്‍കുട്ടികള്‍ വന്നു സ്വിസ് വിശേഷങ്ങള്‍ ചോദിച്ചെങ്കിലും എന്റെ കയ്യില്‍ ഉണ്ടായിരുന്ന സ്വിസ് മിട്ടായി തീര്‍ന്നതിന്റെ കൂടെ അവരെയും കാണാതായി.

വേണ്ടും ഒരു വര്‍ഷത്തോളം ബാംഗ്ലൂരില്‍. പണ്ടുള്ളത് പോലെ തന്നെ. അങ്ങനെ ഇരിക്കുബോലാണ് U.K പോകാന്‍ ഒരു അവസരം. അവിടെ എങ്കിലും എന്തെങ്കിലും ശരിയാക്കണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. അവിടെ ആകുമ്പോള്‍ ഭാഷ ഒരു പ്രശ്നമല്ല. നമ്മുടെ മുറി ഇംഗ്ലീഷ് വച്ച് പിടിച്ചു നില്‍ക്കാം. എവിടെ വന്നു എല്ലായിടത്ത് നോക്കിത്തുടങ്ങി, ബസില്‍ ട്രെയിനില്‍ വഴിയില്‍. എങ്ങോട്ട് വരുമ്പോള്‍ ഫ്ലിഘ്ടില്‍ വരെ നോക്കി. എന്റെ ഈശ്വരാ എന്റെ തലേ വരെ എങ്ങനെ ആണോ? ഞാന്‍ ചോദിച്ചുപോയി.


അങ്ങനെ ഇരിക്കെ ഒരുദിവസം, ഞാന്‍ ഓഫീസിലേക്ക് ബസില്‍ പോവുകയായിരുന്നു. എന്നും ബസില്‍ ഉറങ്ങുന്ന ഞാന്‍ അന്ന് എന്തോ ഉറങ്ങിയില്ല. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി ബസില്‍ കയറി. ഒറ്റനോട്ടത്തില്‍ ഇന്ത്യകാരി ആണ് എന്ന് മനസിലായി. പ്രസന്നമായ മുഖം, നല്ല കറുത്ത തലമുടി, ചേരുന്ന ദ്രെസ്സിംഗ്. അഹ്ഹ എങ്ങനെ എത്ര പേരെ ഞാന്‍ കണ്ടിരിക്കുന്നു, വെറുതെ എന്തിനാ സമയം കളയുന്നത്. ഞാന്‍ സ്വയം ഓര്‍ത്തു. എന്താണെങ്കിലും ഒരു അത്ഭുതം ഉണ്ടായി. അവള്‍ എന്റെ സീറ്റില്‍ വന്നു ഇരുന്നു. സംസാരിക്കുവാന്‍ നല്ല ഒരു ചാന്‍സ് ആണ്, വെറുതെ കളയരുത്. ഞാന്‍ തീരുമാനിച്ചു. എങ്ങനെ തുടങ്ങും, അറിയില്ല. ഇനി 20 മിനിറ്റ് മാത്രമേ ഉള്ളു. എന്റെ നെജിടുപ്പ് ഇരട്ടിയായി. സംസാരം തുടങ്ങാന്‍ തീരുമാനിച്ചു. നല്ലതുപോലെ ഒന്നും ശ്വാസം എടുത്തു. സംസാരിക്കുവാന്‍ തുടങ്ങിയത്, എന്റെ മൊബൈല്‍ റിംഗ് ചെയ്തു. ആദ്യമായി മൊബൈല്‍ ഫോണിനെ ശപിച്ച ദിവസം. വിളിക്കുനത്‌ ചേച്ചിയാണ്. എടുക്കണോ വേണ്ടയോ. എടുക്കാം. ഞാന്‍ തീരുമാനിച്ചു. "ഹലോ, ആഹ പറ. എന്തൊക്കെ ഉണ്ട്". "ഒന്നും ഇല്ല ഞാന്‍ ഓഫീസില്‍ പോകുന്ന വഴിയാ." വലിയ ഇന്റെരെസ്റ്റ്‌ ഒന്നും ഇല്ലാതെ ഞാന്‍ പറഞ്ഞു. "എന്താ നിനക്ക് സുഖമില്ലേ?" ചേച്ചി ചോദിച്ചു. "ഇല്ല റേഞ്ച് കുറവാണ്, ഞാന്‍ പിന്നെ വിളികാം ". ഇതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
അപ്പോള്‍ ആ കുട്ടി എന്നെ നോക്കി. ഇതു ഈതു കാട്ടിലെ ഭാഷ ആണ് എന്നകുട്ടി വിചാരിച്ചു കാണും എന്നാണ് ഞാന്‍ കരുതിയത്‌. ആ കുട്ടി എന്നെ നോക്കി " മലയാളി ആണല്ലേ?" ഞാന്‍ ഷോക്ക്‌ അടിച്ചതുപോലെ ആയി. 5 സെക്കന്റ്‌ എനിക്ക് മറുപടി പറയാന്‍ പറ്റിയില്ല. "ആ ആ അതെ". പിന്നെ എനിക്ക് ധൈരമായി. നമ്മുടെ ഭാഷ അല്ലേ.. പിന്നെ വിട്ടു കൊടുത്തില്ല. എന്റെ തനതു രീതിയില്‍ കത്തിവച്ചു. അവളും ഒട്ടും മൂഷം അല്ല എന്ന് മനസില്ലായി. അവിടെ ചേച്ചിയുടെയും ചേച്ചിയുടെ ഭര്‍ത്താവിന്റെയും കൂടെയാണ് താമസം. പേര് .. പേര് ഇപ്പോ പറയണോ. സാരമില്ല. അവളുടെ പേര് സാന്ദ്ര. പേര് എനിക്ക് ഭോധിച്ചു. കല്യാണം കഴിച്ചിട്ടില്ല എന്നും, ക്രിസതിയാനി ആണെന്നും, കുടുംബ ചരിത്രവും ആ ചെറിയ സമയത്തിനുള്ളില്‍ ഞാന്‍ ഒപ്പിച്ചു. ബസ്‌ അവസാന സ്റ്റോപ്പില്‍ നിറുത്തി. ഞങ്ങള്‍ക്ക് രണ്ടും അവിടെയാണ് ഇറങ്ങേണ്ടത്. ഒരിക്കലും എത്ര പെട്ടെന്ന് വരാത്ത ബസ്‌ എന്നെങ്ങനെ എത്ര പെട്ടെന്ന് എത്തി. നാശം. കുറച്ചുകൂടെ സമയം ഉണ്ടായിരുന്നെങ്കില്‍. ഞങ്ങള്‍ അന്ന് ബൈ പറഞ്ഞു പിരിഞ്ഞു. എന്തോ ഒരു സന്തോഷം. കുറച്ചു നടന്നു കഴിഞ്ഞപ്പോളാണ് ഞാന്‍ പെട്ടെന്ന് ഓര്‍ത്തത്. മൊബൈല്‍ നമ്പര്‍ വാഗിച്ചില്ല. ഛീ. ഞാന്‍ എന്തൊരു മണ്ടനാണ്. ഇനി എങ്ങനെയാ ഒന്ന് കോണ്ടച്റ്റ്‌ചെയ്യുക.

ദിവസങ്ങള്‍ പിന്നെയും കടന്നു പോയി. പല സമയങ്ങളില്‍ ഞാന്‍ പോയി നോക്കി. പക്ഷെ അവളെ കണ്ടില്ല. അങ്ങനെ ഒരു പത്തു ദിവസത്തിന് ശേഷം വീണ്ടും ബസില്‍ അവള് കയറി. അന്ന് സാന്ദ്ര ബസ്‌ പാസ്‌ എടുക്കാന്‍ മറന്നുപോയി, കയില്‍ ആണെങ്കില്‍ ചേഞ്ച്‌ ഇല്ലതാനും. അത് ഒരു കാരണമായി എടുത്തു, ഞാന്‍ പോയി സഹായിച്ചു. വീണ്ടും ഒരുമിച്ചു ഒരു യാത്ര. അന്ന് സാന്ദ്ര തന്നെ എന്നോട് പറഞ്ഞു "മൊബൈല്‍ നമ്പര്‍ താ. ഞാന്‍ അന്ന് വാങ്ങാന്‍ മറന്നു പോയി". അത് ചോദിച്ചു ടീരുന്നതിനുമുന്പു തന്നെ ഞാന്‍ നമ്പര്‍ പറഞ്ഞു തുടങ്ങി. അവള്‍ ചിരിച്ചു. ആ ചിരിയില്‍ എല്ലാം ഉണ്ടായിരുന്നു.

ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിമാറി. 2 ദിവസം കൂടുബോലെങ്കിലും വിളിക്കും. പിന്നെ അത് ദിവസവും ആയി മാറി. പിന്നെ അത് ഒരു ദിവസം തന്നെ പലതവണയായി മാറി. ദിനംപ്രതി കൂടുതല്‍ അടുത്തു. സാന്ദ്ര എവിടെ വേറെ സുഹൃത്തുക്കള്‍ ഇല്ലാതാതാവാം ഈ അടുപ്പത്തിന് കാരണം എന്ന് ഞാന്‍ ആദ്യം കരുതി. ഞങ്ങളുടെ വീക്ഷനഗളില്‍ നല്ല ഒരുമ. ഒരേ frequency . ഒരേ ഇഴ്ടങ്ങള്‍. ഈ കാര്യം ഞാന്‍ എന്റെ സുഹൃത്ത്‌ പ്രദീപിനോട് പറഞ്ഞു. അവനു വിശ്വാസം ആയില്ല. പേര് ചോദിച്ചിട്ട് ഞാന്‍ പറഞ്ഞുമില്ല. അവളുടെ ചേച്ചിയുടെ വീട്ടിലേക്കു എന്നെ ഒരിക്കല്‍ വിളിച്ചു. ഡിന്നര്‍. ആദ്യമൊക്കെ ഞാന്‍ ഇല്ല എന്ന് പറഞ്ഞെങ്കിലും അവളുടെ വാക്കുകള്‍ അനുസരിക്കേണ്ടി വന്നു. ചേച്ചിയെയും ഭര്‍ത്താവിനെയും കുട്ടിയേയും കണ്ടു. നല്ല കുടുംബം. ഞാന്‍ അവളെ ഒരു സുഹൃത്തിനു മേലെ സ്നേഹിച്ചു തുടങ്ങി. അവള്‍ക്കും അതുപോലെ ആണ് എന്ന് എനിക്ക് അറിയാം. എന്നാല്‍ രണ്ടാളും നേരിട്ട് പറഞ്ഞിട്ടും ഇല്ല. വല്ലാത്ത ഒരു സന്തോഷം. എന്നും ഓഫീസില്‍ പോകാനും കാര്യങ്ങള്‍ ചെയ്യാനും എന്തോ വലിയ ഒരു എനര്‍ജി കിട്ടിയത് പോലെ. മിക്കവാറും വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടും. കണ്ടില്ലെങ്കില്‍ ഫോണ്‍ ചെയ്യും. ഇനി ഇതു നീട്ടികൊണ്ട് പോകേണ്ട. തുറന്നു പറയണം. ഞാന്‍ തീരുമാനിച്ചു. മന്ജ്ജുകാലം തുടങ്ങിയിരുന്നു.

ഒരു നേര്‍ത്ത മഞ്ഞു പെയ്തുകൊണ്ടിരുന്ന വൈകുന്നേരം ഞാന്‍ അവളെ വിളിച്ചു, 6 മണിക്ക് കാണണം എന്ന് പറഞ്ഞു. അവളും സമ്മതിച്ചു. Costa എന്നാ കഫെ ഞാന്‍ തിരഞ്ഞെടുത്തു. രണ്ടു കാപ്പി ഓര്‍ഡര്‍ ചെയ്തു. പതിവില്ലാത്ത ടെന്‍ഷന്‍ എന്റെ മുഖത്ത് ഉണ്ട് എന്ന് എനിക്ക് തന്നെ മനസിലായി. അവളുക്കും ഇതെല്ലാം എന്തിനാണ് എന്നും മനസിലായി. പതിവില്ലാത്ത ഒരു സ്ടര്‍തിംഗ് trouble . കോഫി വരാന്‍ കുറച്ചു സമയം എടുത്തു. രണ്ടുപേരും ഒന്നും മിണ്ടുന്നില്ല. ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്റെ കയില്‍ പിടിച്ചു. അവളുടെ രണ്ടു കയ്യും കൊണ്ട് എന്റെ വലതു കൈ അതിന്റെ ഉള്ളിലായി. "എനിക്ക് എല്ലാം അറിയാം. നമ്മള്‍ തമ്മില്‍ എന്തിനാണ് ഇനി അതൊക്കെ പറയുന്നതും. അതൊക്കെ ബോര്‍ അല്ലെ?". എനിക്ക് വന്ന സന്തോഷം പറഞ്ഞു അറിയിക്കാന്‍ വയ്യ. അവിടെ നിന്ന് ഒരു ഡാന്‍സ് കളിക്കണം എന്ന് വരെ എനിക്ക് തോന്നി. ഒരു അസുലഭ നിമിഷം. കോഫി കുടിച്ചതിനു ശേഷം ഒരു മണിക്കൂര്‍ ആ മഞ്ഞു വകവൈക്കാതെ ഞങ്ങള്‍ നടന്നു. കൈ കോര്തുപ്പിടിച്ചു നടന്നു. അവളെ വീട്ടില്‍ കൊണ്ട് പോയി വിട്ടതിനു ശേഷം ഞാന്‍ ബസില്‍ കയറി. ഇതെല്ലാം ഓര്‍ത്തു ഞാന്‍ സൈഡ് സീറ്റില്‍ ഉരുന്നു. ചെരുതാരി ഒന്ന് മയങ്ങി. പെട്ടെന്ന് മൊബൈല്‍ അടിക്കുന്നു. തപ്പിനോക്കിയിട്ടു കാണുന്നില്ല. അവസാനം ഞാന്‍ തപ്പി എടുത്തു. അവളുടെ കാള്‍ ആയിരിക്കും. തുറന്നു നോക്കിയപ്പോള്‍, 6 മണിയുടെ അലാറം.

ഈശ്വരാ എന്ന് തിങ്ങലഴ്ചയാണോ. ഇതെല്ലാം സ്വപ്നം ആയിരുന്നോ. ഓഫീസില്‍ പോകണമല്ലോ ഈശ്വരാ... എല്ലാം വെറുതെയായി. ശെരിക്കും കണ്ണ് തുറന്നു നോക്കിയപോള്‍ എന്റെ റൂം. ഇന്നലെ നേരതെയ കിടന്നത്. അതായിരിക്കും ഈ സ്വപ്നം എല്ലാം കണ്ടത്.
ഞാന്‍ വീണ്ടും എന്റെ പ്രണയവും അന്വേഷിച്ചു യാത്ര തുടര്‍ന്നു.

Comments

  1. മനുഷ്യനെ മെനക്കെടുത്താതെ പോടാ.
    എടാ തേങ്ങ എന്റെ വക .
    പിന്നെ നിന്റെ എഴുത്ത് നന്നാവുന്നുണ്ട്.
    ശ്രമിച്ചാല്‍ എന്റെ ദേശം എന്ന പ്രദീപ്‌ ജെയിംസ്‌ സിനേക്കാളും വലിയ ബ്ലോഗ്ഗര്‍ ആവാന്‍ കഴിയും .

    ReplyDelete
  2. ithrayum vendayirunnu... pakshe kollam ketto.. nalla language... :)

    ReplyDelete
  3. കൊള്ളാം നല്ല സ്വപ്നം !!!!

    ReplyDelete
  4. ചേട്ടന്‍ ആണെങ്കിലും പറയുവാ... വൃത്തികേട്‌ കാണിക്കുന്നതിന് ഒരു അതിര് ഒക്കെ ഉണ്ട്.. ഇവിടെ കടിഞാനിട്ടു ജീവിക്കുന്ന ഓരോരുത്തരുടെ വികാരങ്ങള്‍ കുത്തി ഉണര്തിയതും പോര...ഇത് അവസാനം വൈദ്യനും ഇല്ല രോഗിക്കും ഇല്ല !!

    ReplyDelete
  5. ha ha. really nice one tintu moonae.. I was about to congratulate you da... its great.. i never knew that you write this much.. It is really nice.. u write well dude.. Vallappoozhum onnu ping cheyyedae.. oru mail okkae ayakkadae.. ping cheythal thirichu ping engilum cheyyadae..

    ReplyDelete
  6. മാഷെ നിങ്ങള്‍ ആ പ്രദീപിന്റെ കൂടെ നടന്നു നടന്നു വഷളായി എന്നാ ഞാന്‍ കരുതിയെ...സ്വപ്നം ആണ് എന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസം ആയതു ;-)
    ഓള്‍ ദി ബെസ്റ്റ് മച്ചാ...നമ്മുടെ മാവും ഒരിക്കല്‍ പൂക്കും

    ReplyDelete
  7. wow..ur writing is kidilol kidilam ...man..!!...romance in the air..!..kollaam ..this blog was written in january.....so wr u successful in finding one?
    hmmmm........?write more..luks interesting..

    ReplyDelete
  8. Hello Ajay,

    r u remembering me...?? Sebin.... (we met at cyber prizm)

    i read this article unexpectedly... but very nice man.. i like very much... actually... might be i am also expecting something like this in my life.. i saw each scene infront of mine while reading this article...

    anyway.. once again.. very nice.. i will become a recent visitor to this blog...

    sorry.. i forgot to tell u onething... i wish you a good & successful love marriage... :-)

    ReplyDelete

Post a Comment

Popular posts from this blog

ഒരു തേപ്പു കഥ

പേരു മാറിയ കഥ

സമര്‍പ്പണം