പേരു മാറിയ കഥ
ആദ്യമായി എഴുതുന്നത് എന്‍റെ ബ്ലോഗിന്‍റെ പേരിനെ പറ്റി തന്നെ ആവട്ടെ എന്ന് കരുതി. 1983 ഫെബ്രുവരി 15 ആം തിയതി ഞാന്‍ ജനിച്ചു. എന്‍റെ പപ്പയുടേയും മമ്മയുടെയും രണ്ടാമതെ കുട്ടി. എനിക്ക് അന്ന് ഒരു ചേച്ചി ഉണ്ട്. ഞങ്ങള്‍ തമ്മില്‍ വെറും രണ്ടു വയസിനു വ്യെതിയാസമേയുള്ളൂ. ഞങ്ങളെ "അക്കു" , "ചിക്കു" എന്നാണ് വീട്ടില്‍ ആദ്യം വിളിച്ചിരുന്നത്.സ്‌കൂളില്‍ ചേര്ക്കുന്നതിനുമുന്പ് പപ്പയും മമ്മയും ആലോചിച്ചു എനിക്ക് ഒരു പേരു കണ്ടുപിടിച്ചു "ടിന്റു". 3ആം ക്ലാസ്സ് വരെ ഞാന്‍ ആ പേരിനെപറ്റി ഒന്നും ചിന്തിച്ചിരുന്നില്ല . പക്ഷെ നാലാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഇതാ വരുന്നു ഒരു കുരിശു. ... എന്‍റെ അതേ പേരില്‍ ഒരു പെണ്‍കുട്ടി ടിന്റു. നാലാം ക്ലാസ്സില്‍ പഠിക്കുന്ന പയ്യന്‍റെ നെഞ്ചില്‍ വല്ലാത്ത വിഷമം. ഇനി എന്ത് ചെയ്യും എന്നായി ആലോചന. വഴി കണ്ടു പിടിച്ചു. ഡിവിഷന്‍ മാറുക. അന്ന് നാലാം ക്ലാസ്സ് മൂന്നു ഡിവിഷന്‍ ഉണ്ടായിരുന്നു. പക്ഷെ ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറഞ്ഞാല്‍ മതിയാവില്ല. എന്‍റെ എല്ലാ ആഗ്രഹങ്ങള്‍ക്കും തുരംഗംവയ്ക്കുന്ന ഒരു വാര്‍ത്ത ഞാന്‍ ഞെട്ടലോടെ ആണ് കേട്ടത്. മറ്റേ രണ്ടു ക്ലാസ്സിലും ഉണ്ട്...