Posts

Showing posts from 2009

പൊട്ടന് ലോട്ടറി അടിച്ചേ!!!!!!!!!!

ഈ സംഭവം നടക്കുന്നത് മൂന്നുനാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാന കാലഘട്ടം. എന്റെ കലാലയം കോട്ടയം പാമ്പാടിയില്‍ ഉള്ള RIT . എല്ലാ ഫൈനല്‍ ഇയര്‍ കൂട്ടുകാരും (ഞാന്‍ ഉള്‍പ്പടെ) ക്യാമ്പസ്‌ ഇന്റര്‍വ്യൂവിന്റെ പുറകെ പരക്കംപായുന്ന കാലം. ഞാന്‍ 16 ഇന്റര്‍വ്യൂ വിജയകരമായി പരാചായപെട്ടു ഇരിക്കുന്ന സമയം. അവസാനം വര്‍ഷ പ്രോഞെച്ടും സെമിനാറും ഒക്കെയായി നല്ല തിരക്കിലാണ്. എല്ലാം എങ്ങനെ എങ്കിലും കഴിച്ചുകൂട്ടിയിട്ടു ക്യാമ്പസ്സില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ മനസ് തുടിക്കുന്ന സമയം (ഇപ്പോള്‍ അതിലേക്കു തിരിച്ചു പോകാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍). ഒരുമാതിരി എല്ലാ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ജോലി ശരിയായി. 16 എണ്ണത്തിന്റെ പുറകെ മരിച്ചോടിയിട്ടും ഒന്നും ശരിയാകാതെ ഞാന്‍ തെക്കും വടക്കും നടക്കുകയാണ്. കോളേജിന് പുറത്തു പരിചയം ഉള്ളവരെ കണ്ടാല്‍ അപ്പൊ ചോദിക്കും " ജോലി ഒന്നും ആയില്ലെടെ?". ഇതു കേട്ടു കേട്ടു എന്റെ തല മരക്കാന്‍ തുടങ്ങി. ഇതില്‍ നിന്നും രക്ഷപെടാനും, ഏതാണ്ട് ജോലി കിട്ടില്ല എന്ന് മനസിലായപ്പോഴും ഞാന്‍ വേറെ ഒരു മാര്‍ഗം സ്വീകരിച്ചു. തുടര്‍ന്ന് പഠി...

പേരു മാറിയ കഥ

ആദ്യമായി എഴുതുന്നത്‌ എന്‍റെ ബ്ലോഗിന്‍റെ പേരിനെ പറ്റി തന്നെ ആവട്ടെ എന്ന് കരുതി. 1983 ഫെബ്രുവരി 15 ആം തിയതി ഞാന്‍ ജനിച്ചു. എന്‍റെ പപ്പയുടേയും മമ്മയുടെയും രണ്ടാമതെ കുട്ടി. എനിക്ക് അന്ന് ഒരു ചേച്ചി ഉണ്ട്. ഞങ്ങള്‍ തമ്മില്‍ വെറും രണ്ടു വയസിനു വ്യെതിയാസമേയുള്ളൂ. ഞങ്ങളെ "അക്കു" , "ചിക്കു" എന്നാണ് വീട്ടില്‍ ആദ്യം വിളിച്ചിരുന്നത്.സ്‌കൂളില്‍ ചേര്ക്കുന്നതിനുമുന്പ് പപ്പയും മമ്മയും ആലോചിച്ചു എനിക്ക് ഒരു പേരു കണ്ടുപിടിച്ചു "ടിന്റു". 3ആം ക്ലാസ്സ്‌ വരെ ഞാന്‍ ആ പേരിനെപറ്റി ഒന്നും ചിന്തിച്ചിരുന്നില്ല . പക്ഷെ നാലാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഇതാ വരുന്നു ഒരു കുരിശു. ... എന്‍റെ അതേ പേരില്‍ ഒരു പെണ്‍കുട്ടി ടിന്റു. നാലാം ക്ലാസ്സില്‍ പഠിക്കുന്ന പയ്യന്‍റെ നെഞ്ചില്‍ വല്ലാത്ത വിഷമം. ഇനി എന്ത് ചെയ്യും എന്നായി ആലോചന. വഴി കണ്ടു പിടിച്ചു. ഡിവിഷന്‍ മാറുക. അന്ന് നാലാം ക്ലാസ്സ്‌ മൂന്നു ഡിവിഷന്‍ ഉണ്ടായിരുന്നു. പക്ഷെ ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറഞ്ഞാല്‍ മതിയാവില്ല. എന്‍റെ എല്ലാ ആഗ്രഹങ്ങള്‍ക്കും തുരംഗംവയ്ക്കുന്ന ഒരു വാര്‍ത്ത ഞാന്‍ ഞെട്ടലോടെ ആണ് കേട്ടത്. മറ്റേ രണ്ടു ക്ലാസ്സിലും ഉണ്ട്...

സമര്‍പ്പണം

കുറേകാലം ആയി ഞാന്‍ ബ്ലോഗ്‌ , ബ്ലോഗ്ഗര്‍ എന്നീ വാക്കുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. കുറച്ചു നാളുകള്‍ക്കു മുന്‍പ് രസമുള്ള കുറേ ബ്ലോഗുകള്‍ വായിക്കാന്‍ ഇടയായി. ജോലിത്തിരക്ക് കാരണം ആയിരിക്കണം പിന്നീട് അത് നടന്നില്ല. ബാംഗ്ലൂര്‍ ആയിരുന്നു ജോലി . ഇപ്പൊ ജോലിയുടെ ഭാഗമായി ഇംഗ്ലണ്ടില്‍ ആണ്. എവിടെ വന്നപ്പോള്‍ കിടക്കാന്‍ ഇടവും ബ്ലോഗില്‍ എഴുതാന്‍ പ്രചോതനവും തന്ന വലിയ ഒരു ബ്ലോഗ്ഗര്‍ പ്രദീപിനെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. ആദ്യമായാണ് ഇങ്ങനെ ഒരു സാഹസത്തിനു(ബ്ലോഗ്‌ എഴുത്ത്) തുനിയുന്നത്. ഇന്നേവരെ ഇങ്ങനെ ഒന്നും എഴുതിയിട്ടില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഉപന്യാസ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് മാത്രം. ചെറുതായി ഞാന്‍ എ ഴുതാന്‍ ശ്രമിക്കുകയാണ് . ചിലപ്പോള്‍ ഇതു അവസാനത്തേതും ആകാം. എല്ലാ ബ്ലോഗ്‌ രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കും ഞാന്‍ എന്‍റെ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.