Posts

Showing posts from December, 2025

ഒരു തേപ്പു കഥ

ഈ "കഥ" നടക്കുന്നത് അങ്ങ് ഓസ്‌ട്രേലിയയിലെ സിഡ്നി എന്ന് പട്ടണത്തിൽ ആണ്. മലയാളികൾ ധാരാളം ഉണ്ട് എവിടെ. എല്ലാവരും നല്ല സഹായികൾ , നമ്മൾ മലയാളികൾ എവിടെ ചെന്നാലും അങ്ങനെ ആണല്ലോ, നമ്മുടെതായ  ഒരു സമൂഹം വളരെ വേഗം ഉണ്ടാക്കി എടുക്കും. എവിടെ പോയാലും നമുക്ക് നമ്മുടെ നാടും നാട്ടുകാരും ഭക്ഷണവും ഒക്കെ വളരെ പ്രധാനം ആണല്ലോ. ഒരു സിനിമയൽ പറയുന്നത് പോലെ "ഇവിടുത്തെ ഉഉഷ്മളതയും,മനോഹാരിതയും പച്ചപ്പും" അങ്ങനെ ഒക്കെ. എന്റെ ഒരു സുഹൃത്ത് ഭാര്യയെ ഡെലിവെറിക്ക് വേണ്ടി നാട്ടിൽ അയക്കാൻ തീരുമാനിച്ചു. തന്നെ പോകുവാൻ പുള്ളികാരിക്കും, തന്നെവിടാൻ അവനും വലിയ പ്രെശ്നം ഒന്നും തോന്നിയില്ല. നമുക്കല്ലല്ലോ പ്രെശ്നം, ബന്ധുക്കൾക്കും, എന്തിനും  എതിരഭിപ്രായം പറയുന്ന നാട്ടുകാർ (ഓസ്‌ട്രേലിയയിൽ) / സുഹൃത്തുക്കൾ അങ്ങനെ ഉള്ളവരാണല്ലോ ഇവിടെ ഡയലോഗ് ഡെലിവറി . പ്രേതീക്ഷിച്ചപോലെ ചോദ്യശരങ്ങളുമായി അവരെത്തി. "നീ അവളെ തന്നെ അന്നോ വിടുന്നത്?" " ഒരാവശ്യം വന്നാൽ അവള് എന്ത് ചെയ്യും?" "നീയും കൂടെ പൊക്കുടേ?" (ഈ പറയുന്ന പുള്ളി എടുത്തു തരുമോ ടിക്കറ്റ് എന്ന് അവൻ ഓർത്തു. ബസിന്റെ ടിക്കറ്റ് എടുക്കില്ല പിന്നെ...