Posts

Showing posts from February, 2010

കപട സേവകരെ മാറ്റുവിന്‍ ചട്ടങ്ങള്‍

ആവശ്യത്തിനും അനാവശ്യത്തിനും പ്രസ്ഥാനങ്ങള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. പ്രസ്ഥാനങ്ങള്‍ നല്ലതാണ് പക്ഷെ അത് നല്ലതിനാവണം. അല്ലാതെ ജാതി പറയാനും, വഴിമുടക്കാനും, മറ്റുള്ളവരെ അതിഷേപ്പിക്കാനും മാത്രം ആവരുത്. അവകാശങ്ങള്‍ നേടിയെടുക്കാനും ചൂഷണങള്‍ ചെറുക്കാനും വേണ്ടി പണ്ട് പ്രസ്ഥാനങ്ങള്‍ നില്നിന്നുരുന്നതെങ്ങില്‍, ഇന്ന് ആ ആശയങ്ങളെ എല്ലാം കാറ്റില്‍ പറത്തുന്ന കാഴ്ചയാണ് നമ്മള്‍ എന്നും കാണുന്നത്. എന്തിന്റെ പേരിലായാലും ഒരു രാജ്യത്തിന്‍റെ പൌരന്മാരെ ഭാഷയുടെയും, ജാതിയുടെയും മതത്തിന്റെയും സംസ്കാരത്തിന്റെയും പേരില്‍ അടിഷേപിക്കുന്നതും മാറ്റിനിര്‍ത്തുന്നതും ശരിയല്ല എന്നതാണ് എന്റെ പക്ഷം. ക്രിക്കറ്റ്‌ കളി കാണുമ്പോള്‍ മാത്രം പോര നമ്മുടെ ദേശസ്നേഹവും നാം ഒന്നനെന്നുള്ള ചിന്തയും. മനുഷ്യനെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും മതിലുകെട്ടി തിരിക്കുന്നത് ആരാണെങ്കിലും അതിനെ എതിര്തെ മതിയാവു. സ്വാതന്ത്രിയം നേടി എന്ന് നാം എല്ലാം പറയുന്നുണ്ട്, അറുപത്തിരണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒരു സ്വതന്തൃയവും നാം നേടിയിട്ടില്ല. ഇങ്ങനെ ആണ് പോകുന്നതെങ്കില്‍ ഇന്ന് ജീവിക്കുന്നവരുടെ ആരുടേയും ആയുസില്‍ അത് കാണാനും പറ്റില്ല. പൊതുജനത്തെ വെറും കഴുതകളാക്ക...