എന്‍റെ പ്രണയവും പൂവണിഞ്ഞു
നാലാം ക്ലാസ്സ് മുതല്‍ പ്രേമിക്കുന്ന കൂട്ടുകാരുടെ കൂടെ പഠിചതുകൊണ്ടായിരിക്കാം എന്നും എന്നില്‍ ഒരു ചെറിയ ഒരു കുറ്റബോധം ഉണ്ടായിരുന്നു, ഇതുവരെ പ്രേമിചിട്ടില്ലല്ലോ എന്ന്. ഇതു പറയുമ്പോള്‍ നിങ്ങള്‍ എന്നെ വെറും സ്ത്രിവിധ്വേഷി ആയി കാണരുത്. ഇതു വരെയും ആരെയും ഇ ഷ ട്ടപെട്ടിട്ടില്ല എന്ന് അതിനു അര്‍ത്ഥമില്ല. ചിലരോടൊക്കെ ഇ ഷ ട്ടം തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ അവരുടെ സംസാരരീതി , സോഭവം, ചിരി അങ്ങനെ പലതും. ഒന്നും അതികം മുന്നോട്ട് പോയിട്ടില്ല. ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ, അവരൊക്കെ ആണെങ്കില്‍ എന്നെ തിരിഞ്ഞു പോലും നോക്കിയിട്ടും ഇല്ല. വിധി അല്ലാതെ എന്താ പറയുക. പത്താം ക്ലാസ്സ് കഴിഞ്ഞു +2 വേറെ ഒരു സ്കൂള്‍ ചേര്‍ന്നപ്പോള്‍ വിചാരിച്ചു അവിടെ എങ്കിലും ഒരെണ്ണം കണ്ടുപിടിക്കണം. പാപി ചെല്ലുന്നിടം പാതാളം എന്നല്ലാതെ എന്ത് പറയാന്‍. അന്ന് അവിടുത്തെ വൈസ് പ്രിന്‍സിപ്പല്‍ ഒരു പാതിരിയായിരുന്നു (ഇപ്പോ പ്രിസിപല്‍ ആണ് കേട്ടോ). പുള്ളി ആണെങ്കില്‍ ഒരു ആണും പെണ്ണും അടുത്തുകൂടെ എങ്ങാനും പോയാല്‍ അപ്പൊ അവിടെ എത്തും. പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും പോകാന്‍ വേറെ വേറെ stair കേസും. പോരെ കഥ. അങ്ങനെ അവി...