Posts

Showing posts from 2010

കപട സേവകരെ മാറ്റുവിന്‍ ചട്ടങ്ങള്‍

ആവശ്യത്തിനും അനാവശ്യത്തിനും പ്രസ്ഥാനങ്ങള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. പ്രസ്ഥാനങ്ങള്‍ നല്ലതാണ് പക്ഷെ അത് നല്ലതിനാവണം. അല്ലാതെ ജാതി പറയാനും, വഴിമുടക്കാനും, മറ്റുള്ളവരെ അതിഷേപ്പിക്കാനും മാത്രം ആവരുത്. അവകാശങ്ങള്‍ നേടിയെടുക്കാനും ചൂഷണങള്‍ ചെറുക്കാനും വേണ്ടി പണ്ട് പ്രസ്ഥാനങ്ങള്‍ നില്നിന്നുരുന്നതെങ്ങില്‍, ഇന്ന് ആ ആശയങ്ങളെ എല്ലാം കാറ്റില്‍ പറത്തുന്ന കാഴ്ചയാണ് നമ്മള്‍ എന്നും കാണുന്നത്. എന്തിന്റെ പേരിലായാലും ഒരു രാജ്യത്തിന്‍റെ പൌരന്മാരെ ഭാഷയുടെയും, ജാതിയുടെയും മതത്തിന്റെയും സംസ്കാരത്തിന്റെയും പേരില്‍ അടിഷേപിക്കുന്നതും മാറ്റിനിര്‍ത്തുന്നതും ശരിയല്ല എന്നതാണ് എന്റെ പക്ഷം. ക്രിക്കറ്റ്‌ കളി കാണുമ്പോള്‍ മാത്രം പോര നമ്മുടെ ദേശസ്നേഹവും നാം ഒന്നനെന്നുള്ള ചിന്തയും. മനുഷ്യനെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും മതിലുകെട്ടി തിരിക്കുന്നത് ആരാണെങ്കിലും അതിനെ എതിര്തെ മതിയാവു. സ്വാതന്ത്രിയം നേടി എന്ന് നാം എല്ലാം പറയുന്നുണ്ട്, അറുപത്തിരണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒരു സ്വതന്തൃയവും നാം നേടിയിട്ടില്ല. ഇങ്ങനെ ആണ് പോകുന്നതെങ്കില്‍ ഇന്ന് ജീവിക്കുന്നവരുടെ ആരുടേയും ആയുസില്‍ അത് കാണാനും പറ്റില്ല. പൊതുജനത്തെ വെറും കഴുതകളാക്ക...

എന്‍റെ പ്രണയവും പൂവണിഞ്ഞു

നാലാം ക്ലാസ്സ്‌ മുതല്‍ പ്രേമിക്കുന്ന കൂട്ടുകാരുടെ കൂടെ പഠിചതുകൊണ്ടായിരിക്കാം എന്നും എന്നില്‍ ഒരു ചെറിയ ഒരു കുറ്റബോധം ഉണ്ടായിരുന്നു, ഇതുവരെ പ്രേമിചിട്ടില്ലല്ലോ എന്ന്. ഇതു പറയുമ്പോള്‍ നിങ്ങള്‍ എന്നെ വെറും സ്ത്രിവിധ്വേഷി ആയി കാണരുത്. ഇതു വരെയും ആരെയും ഇ ഷ ട്ടപെട്ടിട്ടില്ല എന്ന് അതിനു അര്‍ത്ഥമില്ല. ചിലരോടൊക്കെ ഇ ഷ ട്ടം തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ അവരുടെ സംസാരരീതി , സോഭവം, ചിരി അങ്ങനെ പലതും. ഒന്നും അതികം മുന്നോട്ട് പോയിട്ടില്ല. ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ, അവരൊക്കെ ആണെങ്കില്‍ എന്നെ തിരിഞ്ഞു പോലും നോക്കിയിട്ടും ഇല്ല. വിധി അല്ലാതെ എന്താ പറയുക. പത്താം ക്ലാസ്സ്‌ കഴിഞ്ഞു +2 വേറെ ഒരു സ്കൂള്‍ ചേര്‍ന്നപ്പോള്‍ വിചാരിച്ചു അവിടെ എങ്കിലും ഒരെണ്ണം കണ്ടുപിടിക്കണം. പാപി ചെല്ലുന്നിടം പാതാളം എന്നല്ലാതെ എന്ത് പറയാന്‍. അന്ന് അവിടുത്തെ വൈസ് പ്രിന്‍സിപ്പല്‍ ഒരു പാതിരിയായിരുന്നു (ഇപ്പോ പ്രിസിപല്‍ ആണ് കേട്ടോ). പുള്ളി ആണെങ്കില്‍ ഒരു ആണും പെണ്ണും അടുത്തുകൂടെ എങ്ങാനും പോയാല്‍ അപ്പൊ അവിടെ എത്തും. പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും പോകാന്‍ വേറെ വേറെ stair കേസും. പോരെ കഥ. അങ്ങനെ അവി...