Posts

Showing posts from October, 2009

പൊട്ടന് ലോട്ടറി അടിച്ചേ!!!!!!!!!!

ഈ സംഭവം നടക്കുന്നത് മൂന്നുനാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാന കാലഘട്ടം. എന്റെ കലാലയം കോട്ടയം പാമ്പാടിയില്‍ ഉള്ള RIT . എല്ലാ ഫൈനല്‍ ഇയര്‍ കൂട്ടുകാരും (ഞാന്‍ ഉള്‍പ്പടെ) ക്യാമ്പസ്‌ ഇന്റര്‍വ്യൂവിന്റെ പുറകെ പരക്കംപായുന്ന കാലം. ഞാന്‍ 16 ഇന്റര്‍വ്യൂ വിജയകരമായി പരാചായപെട്ടു ഇരിക്കുന്ന സമയം. അവസാനം വര്‍ഷ പ്രോഞെച്ടും സെമിനാറും ഒക്കെയായി നല്ല തിരക്കിലാണ്. എല്ലാം എങ്ങനെ എങ്കിലും കഴിച്ചുകൂട്ടിയിട്ടു ക്യാമ്പസ്സില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ മനസ് തുടിക്കുന്ന സമയം (ഇപ്പോള്‍ അതിലേക്കു തിരിച്ചു പോകാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍). ഒരുമാതിരി എല്ലാ മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ജോലി ശരിയായി. 16 എണ്ണത്തിന്റെ പുറകെ മരിച്ചോടിയിട്ടും ഒന്നും ശരിയാകാതെ ഞാന്‍ തെക്കും വടക്കും നടക്കുകയാണ്. കോളേജിന് പുറത്തു പരിചയം ഉള്ളവരെ കണ്ടാല്‍ അപ്പൊ ചോദിക്കും " ജോലി ഒന്നും ആയില്ലെടെ?". ഇതു കേട്ടു കേട്ടു എന്റെ തല മരക്കാന്‍ തുടങ്ങി. ഇതില്‍ നിന്നും രക്ഷപെടാനും, ഏതാണ്ട് ജോലി കിട്ടില്ല എന്ന് മനസിലായപ്പോഴും ഞാന്‍ വേറെ ഒരു മാര്‍ഗം സ്വീകരിച്ചു. തുടര്‍ന്ന് പഠി...